കൊറോണ വൈറസ്: മരണസംഖ്യ 1486 ആയി

07:33 AM
14/02/2020
coronavirus

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 1486 ആയി. വൈറസ് ബാധയിൽ ചൈനയിൽ മരണസംഖ്യ 1483ൽ എത്തി. വ്യാഴാഴ്ച മാത്രം ചൈനയിൽ 116 പേർക്ക് ജീവൻ നഷ്ടമായി. 

4823 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതിനിടെ, ഇന്നലെ വൈറസ് ബാധയെ തുടർന്ന് 80കാരി ജപ്പാനിൽ മരണപ്പെട്ടിരുന്നു. 

ജപ്പാൻ കൂടാതെ ഹോങ്കോങ്, ഫിലിപ്പൻസ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

Loading...
COMMENTS