ജപ്പാൻ തീരത്ത് പിടിച്ചിട്ട കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക്​ കൊറോണ

  • ചൈനയിലെ ഹു​ബെ​യ്​ പ്ര​വി​ശ്യ​യി​ൽ ബു​ധ​നാ​ഴ്​​ച മാ​ത്രം 94 മരണം

20:20 PM
12/02/2020
cruise-ship-Diamond-Princess
ഡയമണ്ട്​ പ്രിൻസസ്​ കപ്പൽ

ടോക്യോ: ചൈ​ന​യി​ൽ ​കൊ​റോ​ണ ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്ന​തി​നി​ടെ, ജ​പ്പാ​ൻ തീ​ര​ത്ത്​ ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ൽ ‘ഡ​യ​മ​ണ്ട്​ പ്രി​ൻ​സ​സി’​ലെ ര​ണ്ട്​ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​ർ​ക്ക്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​താ​യി ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി ഈ ​ക​പ്പ​ലി​ൽ 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച്​ ക​പ്പ​ലി​ൽ ഷെ​ഫാ​യി ജോ​ലി​ചെ​യ്യു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ബി​ന​യ്​​കു​മാ​ർ സ​ർ​ക്കാ​ർ വി​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

കപ്പലിലെ 39 പേ​ർ​ക്ക്​ കൂ​ടി വൈ​റ​സ്​ ബാ​ധ​യേ​റ്റ​താ​യി സ്​​ഥി​രീ​ക​രി​ച്ചു. ഇതിൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​രു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​നും വൈ​റ​സ്​ ബാ​ധ​യേ​റ്റിട്ടുണ്ട്​. ക​പ്പ​ലി​ൽ മൊ​ത്തം രോ​ഗ​ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 175 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 3,700ഓ​ളം യാ​​ത്ര​ക്കാ​രാ​ണു​ള്ള​ത്. ‘കോ​വി​ഡ്​-19’​എ​ന്ന്​ പേ​രി​ട്ട വൈ​റ​സ്​ ലോ​ക​ത്തി​നാ​കെ ഭീ​ഷ​ണി​യാ​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ചൈ​ന​യി​ൽ കൊ​റോ​ണ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച ഹു​ബെ​യ്​ പ്ര​വി​ശ്യ​യി​ൽ ബു​ധ​നാ​ഴ്​​ച മാ​ത്രം 94 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​വി​ടെ 56 ദ​ശ​ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ളാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, വൈ​റ​സ്​ പ​ട​രു​ന്ന​ത്​ ഏ​റെ ഭീ​തി​യോ​ടെ​യാ​ണ്​ ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ളും കാ​ണു​ന്ന​ത്. ചൈ​ന​യി​ൽ മ​റ്റി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന്​ പേ​ർ കൂ​ടി മ​രി​​ച്ച​താ​യി ദേ​ശീ​യ ആ​രോ​ഗ്യ ക​മീ​ഷ​ൻ അ​റി​യി​ച്ചു. നി​ല​വി​ൽ കൊ​റോ​ണ മൂ​ലം ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,113 ആ​യി. രോ​ഗ​ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 44,653 ആ​ണ്. ഹോ​ങ്​​കോ​ങ്ങി​ലും ഫി​ലി​പ്പീ​ൻ​സി​ലും ക​ഴി​ഞ്ഞ ദി​വ​സം ഓ​രോ പേ​ർ വീ​തം മ​രി​ച്ചു.

അ​തി​നി​ടെ, സം​ര​ക്ഷ​ണ​ക്കോ​ട്ടും, മു​ഖ​ക​വ​ച​വും ​ൈക​യു​റ​യും ഉ​ൾ​പ്പെ​ടെ 40 ട​ൺ സാ​ധ​ന​ങ്ങ​ൾ ഉ​സ്​​ബെ​കി​സ്​​താ​ൻ ചൈ​ന​യി​ലേ​ക്ക്​ അ​യ​ച്ചു. കൊ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന്​ അ​ഞ്ച്​ രാ​ജ്യ​ങ്ങ​ൾ ​​ൈക​െ​യാ​ഴി​ഞ്ഞ ‘എം.​എ​സ്​ വെ​സ്​​റ്റ​ർ​ഡാം’​എ​ന്ന ക​പ്പ​ലി​നെ ത​ങ്ങ​ളു​ടെ തീ​ര​ത്ത്​ ന​ങ്കൂ​ര​മി​ടാ​ൻ കം​ബോ​ഡി​യ അ​നു​വ​ദി​ച്ചു. ഈ ​ക​പ്പ​ലി​ൽ ആ​ർ​ക്കും ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. എ​ന്താ​ണ്​ സം​ഭ​വി​ക്കു​ന്ന​ത്​ എ​ന്ന​തി​ൽ ഒ​രു നി​ശ്ച​യ​വു​മി​ല്ലെ​ന്നും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​യാ​യി അ​ഭ​യ​മി​ല്ലാ​തെ അ​ല​യു​ക​യാ​ണെ​ന്നും ക​പ്പ​ലി​ലു​ള്ള ജോ​ർ​ജി​യ സ്വ​ദേ​ശി എയ്​ഞ്ചല സ്​​മി​ത്ത്​ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

കൊ​റോ​ണ​യു​ടെ പേ​രി​ൽ ചൈ​ന​യി​ലു​ള്ള അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ നി​യ​ന്ത്ര​ണ​ത്തി​നെ​തി​രെ അ​വി​ടു​ത്തെ അ​ക്കാ​ദ​മി​ക്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ ഓ​ൺ​ലൈ​ൻ ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി. കൊ​റോ​ണ​യെ​ക്കു​റി​ച്ച്​ ആ​ദ്യം സ​മൂ​ഹ​ത്തോ​ട്​ വി​ളി​ച്ചു പ​റ​ഞ്ഞ ഡോ​ക്​​ട​ർ ലി ​വെ​ൻ​ലി​യാ​ങ്ങി​നെ അ​ധി​കൃ​ത​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ചൈ​ന​യി​ൽ വ​ലി​യ അ​മ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. ഈ ​ഡോ​ക്​​ട​ർ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​​യ​തോ​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​​​െൻറ അ​ട​യാ​ള​മാ​യി മാ​റു​ക​യും ചെ​യ്​​തു. ഡോ. ​ലി​യു​ടെ ച​ര​മ​ദി​നം അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നും അ​ക്കാ​ദ​മി​ക്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Loading...
COMMENTS