ബംഗ്ളാദേശ് ആക്രമണം: കഫേ വീണ്ടും തുറന്നു

00:17 AM
12/01/2017

ധാക്ക: ബംഗ്ളാദേശില്‍ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കഫേ ആറു മാസത്തിനുശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. 
2016 ജൂലൈയില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ കഫേയിലത്തെിയ 22 പേരെ ബന്ദികളാക്കിയശേഷം ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും ആക്രമണത്തിന് ഇരയായി. തൊട്ടടുത്ത പ്രദേശത്തേക്ക് കെട്ടിടം മാറ്റി കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയശേഷമാണ് ഹോളി ആര്‍ട്ടിസാന്‍ ബേക്കറി എന്ന പേരിലുള്ള കഫേ തുറന്നത്.  

COMMENTS