Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​'​ചോദിച്ചത്​​ വിവാഹ...

​'​ചോദിച്ചത്​​ വിവാഹ സമ്മാനം, നൽകിയത്​ വിവാഹ മോചനം'

text_fields
bookmark_border
​​ചോദിച്ചത്​​ വിവാഹ സമ്മാനം, നൽകിയത്​ വിവാഹ മോചനം
cancel

ഇസ്​ലാമാബാദ്​: ​'വിവാഹ വാർഷികമായതിനാൽ തനിക്ക്​ നൽകേണ്ട സമ്മാനത്തെ കുറിച്ച്​ ഞാൻ ഭർത്താവിനോട്​​ ചോദിച്ചു, പകരം അദ്ദേഹം നൽകിയതാക​െട്ട വിവാഹമോചനം. പാകിസ്​താ​​െൻറ കാര്യത്തിൽ അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന്​ നമുക്ക്​ പ്രാർഥിക്കാം.' അൽപം ചായ നുകർന്ന്​ശേഷം ​റെഹാം പറഞ്ഞു. പാകിസ്​താൻ മുൻ ക്രിക്കറ്ററും നിലവിൽ തെഹ്​രീകെ ഇൻസാഫ്​ പാർട്ടി പ്രസിഡൻറുമായ ഇമ്രാൻ ഖാ​​െൻറ മുൻ ഭാര്യയാണ്​ റെഹാം.

പാക്​ പ്രസിഡൻറ്​ നവാസ്​ ശരീഫ്​ രാജ്യവെക്കണമെന്നാവശ്യപ്പെട്ട്​ നവംബർ 2ന്​ തലസ്​ഥാനത്ത്​ രാജ്യവ്യാപകമായ സമരത്തിന്​ ഇമ്രാൻ ഖാൻ ആഹ്വാനം ​ചെയ്​ത സന്ദർഭത്തിലാണ്​​​ ജിയോ ടീ.വിക്ക്​ നൽകിയ അഭിമുഖത്തിൽ​ റെഹാമി​​െൻറ കമൻറ്​.

പത്ത്​ മാസത്തെ വിവാഹ ബന്ധത്തിനൊടുവിൽ കഴിഞ്ഞ ഒക്​ടോബർ 30നാണ്​ ദൃശ്യമാധ്യമ പ്രവർത്തക കൂടിയായ റെഹാമും ഇമ്രാനും വേർപിരിഞ്ഞത്​. ആദ്യ ഭാര്യയായ ഇംഗ്ലീഷുകാരി ജാമീമാ ഗോൾഡ്​ സ്​മിത്തുമായുള്ള ഒമ്പതു വർഷത്തെ ജീവിതം 2004 ജൂണിൽ അവസാനിപ്പിച്ചതിനുശേഷമാണ്​ ഇമ്രാൻ റെഹാമിനെ ജീവിത സഖിയാക്കിയത്. ആദ്യ വിവാഹത്തിൽ രണ്ട്​ ആൺകുട്ടികൾ അ​ദ്ദേഹത്തിനുണ്ട്​.

ഉഭയ സമ്മത പ്രകാരമാണ്​ ഇരുവരും വേർപിരിഞ്ഞതെങ്കിലും ഇമ്രാ​​െൻറ രാഷ്​ട്രീയ കാര്യങ്ങളിൽ റെഹാൻ അനാവശ്യമായി ഇടപെടുന്നതാണ്​ വിവാഹ മോചനത്തിൽ കലാശിച്ചതെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

 പാകിസ്​താനിലെ ഏറ്റവും കരുത്തനായ മനുഷ്യനെന്ന്​ പറയപ്പെടുന്നയാളെ വിവാഹം ചെയ്​തിട്ടുപോലും അപമാന​ത്തിൻറെ ശരവർഷത്തിൽ നിന്ന്​ ഇമ്രാന്​ തന്നെ രക്ഷിക്കാനായില്ലെന്ന്​ ഗാർഡിയൻ പ​ത്രത്തിന്​ നൽകിയ അഭിമുഖത്തിൽ റെഹാ​ൻ പരാമർശിച്ചിരുന്നു.

 

 

Show Full Article
TAGS:Imran Khan's Ex-Wife Reham 
News Summary - Asked For Anniversary Gift, He Divorced Me Instead
Next Story