Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസിയ ബീബി മോചിതയായി; ...

ആസിയ ബീബി മോചിതയായി; രാജ്യം വിട്ടിട്ടില്ലെന്ന്​ സർക്കാർ

text_fields
bookmark_border
ആസിയ ബീബി മോചിതയായി;  രാജ്യം വിട്ടിട്ടില്ലെന്ന്​ സർക്കാർ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ മ​ത​നി​ന്ദ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട്​ എ​ട്ടു​വ​ർ​ഷ​മാ​യി ജ​യി ​ലി​ൽ ക​ഴി​യു​ന്ന ക്രി​സ്​​ത്യ​ൻ യു​വ​തി ആ​സി​യ ബീ​ബി​യെ മോ​ചി​പ്പി​ച്ചു. കേ​സി​ൽ തെ​ളി​വി​ല്ലെ​ന്നു​ക​ണ്ടെ​ത്തി ക​ഴി​ഞ്ഞാ​ഴ്​​ച സു​പ്രീം​കോ​ട​തി ഇ​വ​രെ കു​റ്റ​മു​ക്​​ത​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ബു​ധ​നാ​ഴ്​​ച​യാ​ണ്​ മോ​ച​ന​ത്തി​നു​ള്ള ഉ​ത്ത​ര​വ് ആ​സി​യ ക​ഴി​യു​ന്ന മു​ൾ​ത്താ​ൻ വ​നി​താ ജ​യി​ലി​ലെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന്​ മോ​ചി​പ്പി​ച്ച​ശേ​ഷം വി​മാ​ന​ത്തി​ൽ ഇ​സ്​​ലാ​മാ​ബാ​ദി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​താ​യാ​ണ്​ വി​വ​രം.

സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ താ​മ​സി​പ്പി​ച്ച സ്​​ഥ​ലം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ 56കാ​രി​യും അ​ഞ്ചു​മ​ക്ക​ളു​ടെ മാ​താ​വു​മാ​യ ആ​സി​യ രാ​ജ്യം വി​ട്ടി​ട്ടി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. വി​വി​ധ പാക്​ മാ​ധ്യ​മ​ങ്ങ​ൾ ഇ​വ​ർ രാ​ജ്യം​വി​ട്ട​താ​യി വാ​ർ​ത്ത ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​സി​യ മോ​ചി​ത​യാ​യ​താ​യി അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ സൈ​ഫു​ൽ മു​ലൂ​കാ​ണ്​ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ എ​വി​ടെ​യാ​ണ്​ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്​ എ​ന്ന​തു​​സം​ബ​ന്ധി​ച്ച്​ വി​വ​ര​മി​ല്ലെ​ന്ന്​ നെ​ത​ർ​ല​ൻ​ഡ്​​സി​ൽ ക​ഴി​യു​ന്ന മു​ലൂ​ക്​ പ​റ​ഞ്ഞു. കു​റ്റ​മു​ക്​​ത​യാ​ക്കി​യ കോ​ട​തി​വി​ധി വ​ന്ന​തി​നെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ തീ​വ്ര​വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ വ​ൻ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാണ്​ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. ര​ണ്ടു​ദി​വ​സ​ത്തോ​ളം രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ സ്​​തം​ഭി​പ്പി​ച്ച പ്ര​ക്ഷോ​ഭം സ​ർ​ക്കാ​റു​മാ​യു​ണ്ടാ​ക്കി​യ ധാ​ര​ണ​യെ തു​ട​ർ​ന്ന്​ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ൽ വി​ധി​വ​രു​ന്ന​തു​​വ​രെ ആ​സി​യ​യെ രാ​ജ്യം വി​ടാ​ൻ അ​ന​ു​വ​ദി​ക്കി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പ്.

രാ​ജ്യം​വി​ട്ടാ​ൽ ശി​ക്ഷ​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം. സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന്​ ആ​സി​യ​യു​ടെ ഭ​ർ​ത്താ​വ്​ ആ​ഷി​ഖ്​ മാ​സി​ഹ്​ ബ്രി​ട്ട​ൻ, യു.​എ​സ്, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളോ​ട്​ അ​ഭ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​സി​​യ​യെ​യും കു​ടും​ബ​ത്തെ​യും സ​ഹാ​യി​ക്കാ​മെ​ന്ന്​ ഇ​റ്റ​ലി വാ​ഗ്​​ദാ​നം ന​ൽ​കി​യി​ട്ടു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamabadworld newsmalayalam newsAsia Bibi reliesed
News Summary - Asia Bibi reliesed -world news
Next Story