Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅന്‍വര്‍...

അന്‍വര്‍ ഇബ്രാഹീമിന്‍െറ അപ്പീല്‍ കോടതി തള്ളി

text_fields
bookmark_border
അന്‍വര്‍ ഇബ്രാഹീമിന്‍െറ അപ്പീല്‍ കോടതി തള്ളി
cancel

ക്വാലാലംപുര്‍: സ്വവര്‍ഗ പീഡനകേസില്‍ ജയിലില്‍ കഴിയുന്ന മലേഷ്യയിലെ മുന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമിന്‍െറ അപ്പീല്‍ പരമോന്നത കോടതി തള്ളി. ഇതോടെ, 2018 തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ മത്സരിക്കാനുള്ള അന്‍വര്‍ ഇബ്രാഹിമിന്‍െറ സാധ്യത അടഞ്ഞു.2014ലാണ് കേസില്‍ അന്‍വര്‍ ഇബ്രാഹിമിനെതിരെ ശിക്ഷവിധിച്ചത്. ഫെഡറല്‍ കോടതി കേസ് തള്ളിയതോടെ, 16 മാസം കൂടി അന്‍വര്‍ ഇബ്രാഹിം തടവുശിക്ഷ അനുഭവിക്കണം.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നജീബ് റസാഖിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നേതാവാണ് 69കാരനായ അന്‍വര്‍ ഇബ്രാഹിം.
2013ല്‍ പ്രതിപക്ഷപാര്‍ട്ടികളെ കൂടെക്കൂട്ടി ആറു ദശാബ്ദത്തിലേറെയായി അധികാരത്തില്‍ തുടരുന്ന യുനൈറ്റഡ് മലായിസ് നാഷനല്‍ ഓര്‍ഗനേസഷന്‍ (യു.എം.എന്‍.ഒ) സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്നതില്‍ അന്‍വര്‍ വിജയിച്ചിരുന്നു.
അതേവര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനകീയ വോട്ടുകളില്‍ മുന്നിലായെങ്കിലും, മതിയായ പ്രതിനിധികളുടെ പിന്തുണയില്ലാത്തതിനാല്‍ പരാജയപ്പെട്ടു. അതേ വര്‍ഷമാണ് അദ്ദേഹം പീഡന കേസില്‍ പ്രതിയായത്.

 

Show Full Article
TAGS:anwar.jpg 
News Summary - anwar.jpg
Next Story