ഹാഫിസ്​ സഇൗദിനെ പാകിസ്​താൻ ഭീകരനായി പ്രഖ്യാപിച്ചു  

  • യു.എൻ നിരോധിച്ച  വ്യക്തികളും സംഘടനകളും ഭീകരപട്ടികയിൽ

10:16 AM
13/02/2018

ഇ​സ്​​ലാ​മാ​ബാ​ദ്​: അ​ന്താ​രാ​ഷ്​​ട്ര സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ൽ മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​​​െൻറ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ്​ സ​ഇൗ​ദി​നെ പാ​കി​സ്​​താ​ൻ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചു. സ​ഇൗ​ദ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​മാ​അ​ത്തു​ദ്ദ​അ്​​വ, ഇ​ന്ത്യ​യി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ല​ശ്​​ക​റെ ത്വ​യ്യി​ബ, ഹ​ർ​ക​ത്തു​ൽ മു​ജാ​ഹി​ദീ​ൻ എ​ന്നി​വ​യ​ട​ക്കം ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ ര​ക്ഷാ​സ​മി​തി നി​രോ​ധി​ച്ച എ​ല്ലാ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ചാ​ണ്​ പാ​ക്​ പ്ര​സി​ഡ​ൻ​റ്​ മ​അ്​​മൂ​ൻ ഹു​സൈ​ൻ ഒാ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​ത്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളും സ്വ​ത്തു​ക്ക​ളും മ​ര​വി​പ്പി​ച്ച​താ​യും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. 

1997ലെ ​ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​ത്തി​ലെ (എ.​ടി.​എ) 11 ബി, 11 ​ഇ​ഇ വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്​​താ​ണ്​ പാ​ക്​ സ​ർ​ക്കാ​ർ ഹാ​ഫി​സ്​ സ​ഇൗ​ദ്​ അ​ട​ക്ക​മു​ള്ള​വ​രെ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​​​െൻറ മു​ന്നോ​ടി​യാ​യി സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യു​ടെ ആ​സ്​​ഥാ​ന​ത്തി​നും മ​റ്റ്​ 26 ഒാ​ഫി​സു​ക​ൾ​ക്കും മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ പാ​ക്​ പൊ​ലീ​സ്​ തി​ങ്ക​ളാ​ഴ്​​ച എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു. സു​ര​ക്ഷ​യു​ടെ പേ​രി​ൽ 10 വ​ർ​ഷം മു​മ്പാ​ണ്​ സം​ഘ​ട​ന ത​ങ്ങ​ളു​ടെ ഒാ​ഫി​സു​ക​ൾ​ക്കു​ മു​ന്നി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. 

അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ലാ​ണ്​ ഹാ​ഫി​സ്​ സ​ഇൗ​ദ്​ അ​ട​ക്ക​മു​ള്ള​വ​രെ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ പാ​കി​സ്​​താ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​ത്. ഇ​തി​ന്​ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഞാ​യ​റാ​ഴ്​​ച​ പാ​രി​സി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഫി​നാ​ൻ​ഷ്യ​ൽ ആ​ക്​​ഷ​ൻ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ (എ​ഫ്.​എ.​ടി.​എ​ഫ്) യോ​ഗ​ത്തി​ൽ പാ​കി​സ്​​താ​നെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ഇ​തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​വ​രു​ക​യാ​യി​രു​ന്നു. മു​മ്പ്​ 2012 ഫെ​ബ്രു​വ​രി മു​ത​ൽ പാ​കി​സ്​​താ​നെ എ​ഫ്.​എ.​ടി.​എ​ഫ്​ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു. 

Loading...
COMMENTS