Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉറി ആക്രമണം: പാക് ആണവ...

ഉറി ആക്രമണം: പാക് ആണവ പദ്ധതികള്‍ നിരീക്ഷണത്തില്‍

text_fields
bookmark_border
ഉറി ആക്രമണം: പാക് ആണവ പദ്ധതികള്‍ നിരീക്ഷണത്തില്‍
cancel

വാഷിങ്ടണ്‍: ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാക് ആണവ പദ്ധതികള്‍ യു.എസിന്‍െറ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്.  ആണവ പദ്ധതികള്‍ക്ക് കടിഞ്ഞാണിടാന്‍ പാകിസ്താനോട് യു.എസ് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍, തങ്ങളുടെ ആണവ പദ്ധതികള്‍ നിയന്ത്രിക്കാന്‍ ആവില്ളെന്നാണ് യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ പ്രതികരിച്ചത്.

ലോകം ആദ്യം ശ്രമിക്കേണ്ടത് ഇന്ത്യയെ ആണവമുക്തമാക്കാനാണെന്നും തങ്ങളില്‍നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അത് ഇന്ത്യയിലും നടപ്പിലാക്കണമെന്നും അവര്‍ പറഞ്ഞു.  ഭീകരതയുമായി ബന്ധപ്പെട്ട് യു.എന്നില്‍ പാക് പ്രധാനമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് കടുത്ത വിമര്‍ശവുമായി ഇന്ത്യയും രംഗത്തത്തെിയിരുന്നു. ഇതിനിടെയാണ് യു.എസ് പാകിസ്താന്‍െറ ആണവ പദ്ധതികള്‍ അടുത്ത് നിരീക്ഷിക്കാന്‍ തുനിഞ്ഞിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story