Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെഷാവര്‍ ക്രിസ്ത്യന്‍...

പെഷാവര്‍ ക്രിസ്ത്യന്‍ കോളനി ആക്രമിച്ചവര്‍ വിദേശികളെന്ന് പാകിസ്താന്‍

text_fields
bookmark_border
പെഷാവര്‍ ക്രിസ്ത്യന്‍ കോളനി ആക്രമിച്ചവര്‍ വിദേശികളെന്ന് പാകിസ്താന്‍
cancel

ഇസ്ലാമാബാദ്: പെഷാവറിലെ ക്രിസ്ത്യന്‍ കോളനി ആക്രമിക്കാന്‍ ശ്രമിക്കവേ സുരക്ഷാസേന വധിച്ച നാലു ചാവേറുകള്‍ വിദേശികളാണെന്ന് പാക് ആഭ്യന്തര മന്ത്രി നിസാര്‍ അലി ഖാന്‍. അവര്‍ ഏതു രാജ്യക്കാരാണെന്ന് കണ്ടത്തൊന്‍ ശ്രമിക്കുകയാണെന്നും മര്‍ദാന്‍ കോടതി വളപ്പില്‍ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മര്‍ദാന്‍ കോടതി സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ കോളനിയിലെ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മര്‍ദാനില്‍ ആക്രമണമുണ്ടായത്. നേരത്തേ ചില ആക്രമണങ്ങളില്‍ അഫ്ഗാന്‍ പൗരന്മാരെ പാകിസ്താന്‍ കുറ്റപ്പെടുത്തിയിരുന്നു.

 

Show Full Article
TAGS:peshwar attack 
Next Story