Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2016 1:09 AM GMT Updated On
date_range 6 April 2017 7:52 PM GMTഫല്ലൂജയില്‍ 50,000ത്തിലേറെ പേര് ഉപരോധത്തില്‍
text_fieldsbookmark_border
ബഗ്ദാദ്: ഐ.എസിനെതിരെ സൈന്യം പോരാട്ടം ശക്തമാക്കിയതോടെ 50,000ത്തിലേറെ പേര് ഫല്ലൂജയില്‍ കുടുങ്ങി. ഇറാഖിസൈന്യം നഗരം വളഞ്ഞതോടെ സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണെന്ന് സന്നദ്ധസംഘങ്ങള്‍ പറയുന്നു. നിരവധി പേര് നഗരം വിട്ടുതുടങ്ങി. കഴിഞ്ഞ ആഴ്ചകളിലായി 800ലേറെ പേര് നഗരം വിട്ടതായി യു.എന്‍ പറയുന്നു.
എന്നാല്‍, ഇവരില്‍ കൂടുതല്‍ പേരും ഐ.എസിന് സ്വാധീനംകുറഞ്ഞ മേഖലകളില്‍നിന്നാണ്. 2014 ജനുവരിയിലാണ് ഫല്ലൂജയും മൂസിലും ഐ.എസ് പിടിച്ചെടുത്തത്. പടിഞ്ഞാറന്‍ ബഗ്ദാദില്‍നിന്ന് 65 കി.മീ അകലെ സ്ഥിതിചെയ്യുന്ന ഈ ചരിത്രനഗരത്തില്‍ 3,00,000 ത്തോളം ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story