പാകിസ്താനിൽ ആറ് അഫ്ഗാന് ചാരന്മാരെ പിടികൂടി
text_fieldsകറാച്ചി: ബലൂച് പ്രവിശ്യയില്‍ ബോംബാക്രമണത്തിന് പദ്ധതിയിട്ട ആറ് അഫ്ഗാന് ചാരന്മാരെ പിടികൂടിയതായി പാകിസ്താന്. ഇവിടെ അഭയാര്‍ഥി ക്യാമ്പില്‍ ഒളിച്ചുകളിക്കുകയായിരുന്നു ഇവരെന്ന് ബലൂചിസ്താന്‍ ആഭ്യന്തര മന്ത്രി മിര്‍ സര്ഫ്രാസ്ബുഗ്തി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍, തങ്ങള്‍ പാകിസ്താനില്‍ ചാരപ്രവര്‍ത്തനം നടത്തിയതായി കുറ്റസമ്മതം നടത്തുന്ന വിഡിയോയും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ലിബിയ
അഭയാര്‍ഥി ബോട്ട് മുങ്ങി
30 മരണം
റോം: ലിബിയന്‍ സമുദ്രാതിര്‍ത്തിയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി ചുരുങ്ങിയത് 30 പേര് മരിച്ചു. വഹിക്കാവുന്നതിലും എത്രയോ അധികം ആളുകളെയും കൊണ്ടുപോവുകയായിരുന്ന ബോട്ട് മുങ്ങിയതിന്‍െറ ചിത്രം കഴിഞ്ഞ ദിവസമാണ് ഇറ്റലിയുടെ നാവികസേന പുറത്തുവിട്ടത്. കടലില്‍ റോന്തു ചുറ്റുകയായിരുന്ന തങ്ങളുടെ സേന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 562 പേരെ രക്ഷിച്ചതായും ഇറ്റലി പറഞ്ഞു. കൂടുതല്‍ പേര് അപകടത്തില്പെട്ടിട്ടില്ളെന്നും ബുധനാഴ്ച രാത്രിയോടെ തെരച്ചില്‍ നിര്‍ത്തിയതായും ഇറ്റലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.