റാഇദ് സലാഹ് ഇസ്രായേല്‍ തടവില്‍
text_fieldsജറൂസലം: ഇസ്രായേലിലെ ഇസ്ലാമിക പണ്ഡിതനും അറബ് നേതാവുമായ റാഇദ് സലാഹ് ജയില്‍വാസം തുടങ്ങി. 2007ല്‍ ജറൂസലമില്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ഇസ്രായേല്‍ കോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്.
ശിക്ഷയില്‍ ഇളവു വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഇസ്രായേല്‍ കോടതി തള്ളിയിരുന്നു. സമാനമായ കേസുകളില്‍ റാഇദ് സലാഹ് മുമ്പും ശിക്ഷയനുഭവിച്ചിട്ടുണ്ട്.
ഇദ്ദേഹം നയിക്കുന്ന സംഘടനയെ കഴിഞ്ഞവര്‍ഷം നിരോധിച്ചിരുന്നു. നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. 2007ല്‍ അല്‍ അഖ്സ പരിസരത്ത് ഇസ്രായേലിന്‍െറ അനധികൃത നിര്‍മാണത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. അല്‍ അഖ്സക്കുവേണ്ടി ശബ്ദിച്ചതിന്‍െറ പേരില്‍ ജയില്‍വാസം അനുഷ്ഠിക്കുന്നതില്‍ സന്തോഷമാണുള്ളതെന്ന് ജയിലിലേക്ക് പോ
കും മുമ്പ് റാഇദ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.