Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബശ്ശാറിന്‍െറ അമ്മാവന്...

ബശ്ശാറിന്‍െറ അമ്മാവന് ഫ്രാന്‍സില്‍ അനധികൃത നിക്ഷേപം

text_fields
bookmark_border
ബശ്ശാറിന്‍െറ അമ്മാവന് ഫ്രാന്‍സില്‍ അനധികൃത നിക്ഷേപം
cancel

പാരിസ്:  സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ അമ്മാവനും സിറിയയിലെ മുന്‍ വൈസ് പ്രസിഡന്‍റുമായ  രിഫാഅത്ത് അല്‍അസദിന് ഫ്രാന്‍സിന്‍  അനധികൃത നിക്ഷേപം. ഫ്രാന്‍സില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ അധിപനായ ഇദ്ദേഹത്തിനെതിരെ അഴിമതിക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വരവില്‍കവിഞ്ഞതും അനധികൃതവുമായ സമ്പാദ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പാരിസ് കേന്ദ്രമായുള്ള ഷെര്‍പ ഗ്രൂപ്പാണ് ഈ വിവരം പുറത്തുവിട്ടത്. അനധികൃത പണമിടപാടിനെതിരെ ജൂണ്‍ ആറിനാണ് കേസെടുത്തത്. ചികിത്സാര്‍ഥം ബ്രിട്ടനിലേക്ക് പോകാന്‍ അനുമതിയുണ്ട്.  സിറിയയിലെ  മുന്‍ സ്വേച്ഛാധിപതിയും മൂത്ത സഹോദരനുമായ ഹാഫിസ് അല്‍അസദിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ്  രിഫാഅത്ത് അല്‍അസദ് രാജ്യംവിട്ടത്. പിന്നീട് പാരിസ്, ലണ്ടന്‍, സ്പെയിനിലെ റിസോര്‍ട്ട് നഗരമായ മാര്‍ബെല്ല എന്നിവിടങ്ങളിലായിരുന്നു വാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rifaat al assad
Next Story