പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം
text_fieldsഇസ്ലാമാബാദ്: പാക്-അഫ്ഗാന് അതിര്‍ത്തിയായ തുര്ഖാമില് വീണ്ടും വെടിവെപ്പ്. വെടിവെപ്പില്‍ അഫ്ഗാന് സുരക്ഷാസേനാംഗം കൊല്ലപ്പെട്ടതായും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്താന് മേഖലയിലേക്ക് കൂടുതല്‍ സേനകളെ അയച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായി. പ്രകോപനമില്ലാതെ അഫ്ഗാന് സേന ആക്രമിക്കുകയായിരുന്നെന്നാണ് പാക് ഒൗദ്യോഗിക ഭാഷ്യം. ഞായറാഴ്ച രാത്രി മുതലാണ് ഇരുവിഭാഗങ്ങളും സംഘര്‍ഷം തുടങ്ങിയത്.
അതിര്‍ത്തിയിലെ ഒരു കവാടം പുനസ്ഥാപിക്കാന്‍ പാകിസ്താന് ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അതിര്‍ത്തിയില്‍ തീവ്രവാദവും നിയമവിരുദ്ധ പ്രവൃത്തികളും തടയുന്നതിന് കവാടം ആവശ്യമാണെന്നാണ് പാകിസ്താന്‍െറ നിലപാട്. കഴിഞ്ഞദിവസം വെടിവെപ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്തത്തെി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിച്ചുവരുകയാണെന്നും ഇരുരാജ്യങ്ങളിലെയും തലവന്മാരുമായും ബന്ധപ്പെടുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.