സിറിയ: സഹായം വ്യാപിപ്പിക്കാന്‍ യു.എന്‍
text_fieldsഡമസ്കസ്: സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വിജയമായതോടെ രാജ്യത്ത് സന്നദ്ധ സംഘടനകളുടെ സഹായം വ്യാപിപ്പിക്കാന്‍ യു.എന്‍ നീക്കം. സിറിയയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഒന്നര ലക്ഷത്തോളം പേര്‍ക്ക് ഈയാഴ്ചതന്നെ സഹായം എത്തിക്കുമെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ സഈദ് റആദ് ഹുസൈന്‍ വ്യക്തമാക്കി. മാര്‍ച്ച് അവസാനത്തോടെ, 17 ലക്ഷം സിറിയക്കാര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സമാധാന സന്ധി വിജയമാണെന്നാണ് യു.എന്‍ വിലയിരുത്തല്‍.
സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലകള്‍ വിമതരും വിമത രുടെ കൈയിലുള്ള പ്രദേശങ്ങള്‍ സര്‍ക്കാര്‍ സൈന്യവും വളഞ്ഞിട്ടുണ്ട്. ഇങ്ങനെ നാലര ലക്ഷം പേര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ഈ ഭാഗങ്ങളിലേക്ക് സഹായമത്തെിക്കുകയാണ് പ്രാഥമികമായി യു.എന്‍ ലക്ഷ്യമിടുന്നത്. വിമതരുടെ നിയന്ത്രണത്തിലുള്ള മുആദമിയ, ദക്ഷിണ പടിഞ്ഞാറന്‍ ഡമസ്കസ് എന്നീ മേഖലകളിലേക്ക് യു.എന്‍ സഹായ വാഹനങ്ങള്‍ പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, സിറിയയില്‍ ആയിരക്കണക്കിനു പേര്‍ പട്ടിണിമൂലം മരണപ്പെട്ടുവെന്ന് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ, വിമതര്‍ക്ക് ആധിപത്യമുള്ള മദായയില്‍ 50ഓളം പേര്‍ പട്ടിണിമൂലം മരിച്ച സംഭവവും യു.എന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
