Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യ ഗോഡൗണ്‍...

റഷ്യ ഗോഡൗണ്‍ തീപിടിത്തം: 16 പേര്‍ മരിച്ചു

text_fields
bookmark_border
റഷ്യ ഗോഡൗണ്‍ തീപിടിത്തം: 16 പേര്‍ മരിച്ചു
cancel

മോസ്കോ: ശനിയാഴ്ച രാവിലെ മോസ്കോയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചു. ചുമര്‍ തകര്‍ത്ത് അഗ്നിശമന സേനാംഗങ്ങള്‍ അകത്തത്തെിയപ്പോള്‍ 16 പേരെ മരിച്ചതായി കാണുകയായിരുന്നു. റഷ്യന്‍ തലസ്ഥാനത്തിന് വടക്കായുള്ള വ്യവസായ മേഖലയിലെ 200 സ്ക്വയര്‍ഫീറ്റുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.

പ്രാദേശിക അച്ചടി കമ്പനിയുടെ ഗോഡൗണാണിത്. തീകെടുത്തിയപ്പോഴേക്കും ഒരു മുറി പൂര്‍ണമായി കത്തിനശിച്ചിരുന്നതായി അത്യാഹിത മന്ത്രാലയത്തിന്‍െറ പ്രാദേശിക കേന്ദ്രത്തെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവര്‍ മുന്‍ സോവിയറ്റ് റിപ്പബ്ളിക്കിലെ രാജ്യങ്ങളില്‍നിന്ന് കുടിയേറിയവരാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസുകാരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മോസ്കോ മേയര്‍ സെര്‍ജി സോബോയാനിന്‍ ട്വിറ്ററില്‍ കുറിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russia fire
Next Story