Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബിന്‍ലാദിനെതിരായ...

ബിന്‍ലാദിനെതിരായ അമേരിക്കന്‍ നീക്കം പാകിസ്താന് അറിയാമായിരുന്നെന്ന്

text_fields
bookmark_border
ബിന്‍ലാദിനെതിരായ അമേരിക്കന്‍ നീക്കം പാകിസ്താന് അറിയാമായിരുന്നെന്ന്
cancel

ഇസ്ലാമാബാദ്: ഉസാമ ബിന്‍ലാദിനെതിരായ അമേരിക്കയുടെ നീക്കത്തെക്കുറിച്ച് പാകിസ്താന് അറിവുണ്ടായിരുന്നതായി അമേരിക്കയിലെ  അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെയ്മൂര്‍ ഹെര്‍ഷ്. പാകിസ്താന്‍ അമേരിക്കയുമായുണ്ടാക്കിയ ധാരണക്കൊടുവിലാണ് ബിന്‍ലാദിന്‍ കൊല്ലപ്പെട്ടത്്.  അത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായും  ഡോണ്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ബിന്‍ലാദിനെ പിടികൂടുന്നതിന് മുമ്പില്ലാത്ത വിധം സഹായമാണ് പാകിസ്താന്‍ അമേരിക്കക്ക് നല്‍കിയത്്. സൗദിയുടെ സഹായത്തോടെ ബിന്‍ലാദിനെ പിടികൂടിയ പാകിസ്താന്‍ 2006 മുതല്‍  തടവില്‍ പാര്‍പ്പിച്ചതായും ഹെര്‍ഷ് വെളിപ്പെടുത്തി.
ഇന്ത്യ എന്ന ഭീഷണി മുന്നില്‍ കണ്ട് പാകിസ്താന്‍ നിരന്തര ജാഗ്രതയിലായിരുന്നു. അവരുടെ റഡാറുകള്‍ എപ്പോഴും പ്രവര്‍ത്തനക്ഷമമാണ്്. അതിനാല്‍ തന്നെ അവരറിയാതെ അമേരിക്കയുടെ ഹെലികോപ്റ്ററുകള്‍ക്ക് ആബട്ടാബാദില്‍ പ്രവേശിക്കാനാവില്ളെന്നും ഹെര്‍ഷ് ചൂണ്ടിക്കാട്ടി. പാകിസ്താന്‍െറ വ്യക്തമായ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു ആബട്ടാബാദിലെ സൈനികനീക്കം നടന്നത് എന്ന് ഹെര്‍ഷ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അമേരിക്ക അക്കാര്യം പൂര്‍ണമായി തള്ളി. ഹെര്‍ഷിന്‍െറ പുസ്തകം ‘ദ കില്ലിങ് ഓഫ് ഉസാമ ബിന്‍ലാദിന്‍’ ഈയാഴ്ച പുറത്തിറങ്ങിയിരുന്നു.

 

Show Full Article
TAGS:
Next Story