ഫലസ്​തീന്​ കോടികളുടെ ഫണ്ട്​ നിഷേധിച്ച്​ ഇസ്രായേൽ

00:35 AM
19/02/2019
Reuven-Rivlin

റാ​മ​ല്ല: ഫ​ല​സ്​​തീ​ന്​​ ന​ൽ​കേ​ണ്ട 13.8 കോ​ടി (984 കോ​ടി രൂ​പ) ഡോ​ള​റി​​െൻറ നി​കു​തി​പ്പ​ണം ത​ട​ഞ്ഞു​വെ​ച്ച്​ ഇ​സ്രാ​യേ​ലി​​െൻറ ക്രൂ​ര​ത. രാ​ജ്യം ഭ​രി​ക്കു​ന്ന ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി​യു​ടെ പേ​രി​ൽ ഇ​സ്രാ​യേ​ൽ പി​രി​ക്കു​ന്ന തു​ക​യാ​ണ്​ നി​ഷേ​ധി​ക്കു​ന്ന​ത്. 1994ലെ ​സാ​മ്പ​ത്തി​ക ധാ​ര​ണ​പ്ര​കാ​രം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കൈ​മാ​റി​വ​ന്ന തു​ക​യാ​ണി​ത്. ഇ​സ്രാ​യേ​ൽ അ​കാ​ര​ണ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ച​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഫ​ല​സ്​​തീ​ൻ സ​ർ​ക്കാ​ർ പ്ര​തി​മാ​സം ന​ൽ​കു​ന്ന തു​ക​ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​ണെ​ന്നാ​ണ്​ ഇ​സ്രാ​യേ​ൽ വി​ശ​ദീ​ക​ര​ണം.

യു.​എ​ൻ അ​ഭ​യാ​ർ​ഥി സം​ഘ​ട​ന​ക്ക്​ ന​ൽ​കി​വ​ന്ന ഫ​ണ്ട്​ യു.​എ​സ്​ ത​ട​ഞ്ഞു​വെ​ച്ച​ത്​ ഫ​ല​സ്​​തീ​നി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. നി​ർ​മാ​ണ​മേ​ഖ​ല മാ​ത്ര​മ​ല്ല, ഭ​ക്ഷ്യ​വി​ത​ര​ണം പോ​ലും യു.​എ​ൻ സം​ഘ​ട​ന ഇ​തോ​ടെ നി​ർ​ത്തി​വെ​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഫ​ല​സ്​​തീ​ൻ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യു​ടെ ന​െ​ട്ട​ല്ലാ​യ നി​കു​തി​പ്പ​ണം ഇ​സ്രാ​യേ​ൽ ത​ട​ഞ്ഞു​വെ​ക്കു​ന്ന​ത്. പു​തി​യ തീ​രു​മാ​നം മൂ​ല​മു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ രാ​ജ്യം ഒ​രു​ക്ക​മാ​ണെ​ന്ന്​ ഫ​ല​സ്​​തീ​ൻ പ്ര​ധാ​ന​മ​ന്ത്രി റാ​മി ഹം​ദു​ല്ല പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ച്ചാ​ൽ സ​ഹാ​യം റ​ദ്ദാ​ക്കാ​ൻ വ്യ​വ​സ്​​ഥ​ചെ​യ്​​ത്​ നേ​ര​ത്തെ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ നി​യ​മം നി​ർ​മി​ച്ചി​രു​ന്നു. ഇ​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​നം. അ​തേ​സ​മ​യം, യു.​എ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ മ​രു​മ​ക​ൻ ജാ​രി​ദ്​ കു​ഷ്​​ന​റു​ടെ മ​ധ്യ​സ്​​ഥ​ത​യി​ൽ ത​യാ​റാ​ക്കി​യ പ​ശ്ചി​മേ​ഷ്യ സ​മാ​ധാ​ന ക​രാ​ർ ​പ്ര​ഖ്യാ​പി​ക്കു​ന്ന​തി​​െൻറ മു​ന്നോ​ടി​യാ​യാ​ണ്​ നീ​ക്ക​മെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. പ​ര​മാ​വ​ധി സ​മ്മ​ർ​ദം ചെ​ലു​ത്തി ക​ടു​ത്ത വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ ഫ​ല​സ്​​തീ​നി​ക​ളെ സ​മ്മ​തി​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. 

Loading...
COMMENTS