You are here
യുവതിയുടെ കണ്ണിൽ അപൂർവ വിര
വാഷിങ്ടൺ: കന്നുകാലികളുടെ കണ്ണുകളിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം സൂക്ഷ്മവിരകളെ കണ്ടെത്തി. ഒറിഗോണിലെ അബ്ബി ബെക്ക്ലി എന്ന 26കാരിയുടെ കണ്ണിലാണ് വിരയെ കണ്ടെത്തിയതെന്ന് സെേൻറഴ്സ് ഫോർ ഡിസീസ് കൺട്രോൾ (സി.ഡി.സി) അറിയിച്ചു. ഒരാഴ്ചമുമ്പ് യുവതിയുടെ കൃഷ്ണമണിയിൽനിന്ന് അര ഇഞ്ച് (1.27) വലുപ്പമുള്ള വിര പുറത്തുവന്നു. ഇതേതുടർന്ന് ആശുപത്രിയിലെത്തിയ അബ്ബിയുടെ കണ്ണിൽനിന്ന് കൂടുതൽ വിരകളെ ഡോക്ടർ പുറത്തെടുക്കുകയായിരുന്നു.
പുറത്തെടുത്ത വിര തെലാസിയ കുടുംബത്തിൽ പെട്ടതാണെന്നും കന്നുകാലികളിൽ കണ്ടുവരുന്നതാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. 20 ദിവസത്തിനുള്ളിൽ 14 വിരകളെയാണ് അബ്ബിയുടെ കണ്ണിൽനിന്ന് പുറത്തെടുത്തതെന്ന് അമേരിക്കൻ ജേണൽ ഒാഫ് ട്രോപിക്കൽ മെഡിസിൻ ആൻഡ് ഹൈജീൻ പ്രസിദ്ധീകരണത്തിൽ പറയുന്നു. യുവതിയുടെ നേത്രേഗാളത്തിലൂടെ ഒന്നിലധികം വിരകൾ ഇഴഞ്ഞുനീങ്ങുന്നത് കാണാൻ സാധിക്കുമെന്ന് സി.ഡി.സിയിലെ ശാസ്ത്രജ്ഞനായ റിച്ചാർഡ് ബ്രാഡ്ബറി പറഞ്ഞു.
ആഴ്ചകൾക്കുമുമ്പ് ബെക്ക്ലി ഒറിഗോണിലെ കുതിരപ്പന്തയത്തിൽ പെങ്കടുക്കുന്നതിനിടയിൽ വിര ശരീരത്തിൽ പ്രവേശിച്ചതാകാം എന്നാണ് പറയുന്നത്. യുവതിയുടെ വായിൽ അബദ്ധത്തിൽ വിരയുടെ ലാർവ പ്രവേശിച്ചതാകാമെന്നും അതുവഴി മൃദുവായ കണ്ണിലേക്ക് എത്തിയതാകാമെന്നുമാണ് ശാസ്ത്രജ്ഞർ കരുതുന്നത്.