You are here

യു.എസ്​ ഇടക്കാല തെ​ര​ഞ്ഞെ​ടു​പ്പ്​: നി​ര​വ​ധി വ​നി​ത​ക​ൾ രം​ഗ​ത്ത്​

23:46 PM
08/08/2018
Gretchen-Whitmer,-Susan-Hutchison-and-Rashida-Tlaib

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ  ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ഇടക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ കൂ​ടു​ത​ൽ വ​നി​ത​ക​ൾ രം​ഗ​ത്ത്. ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലേ​ക്കും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കു​മാ​ണ്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. നാ​ലു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്രി​ലി​മി​ന​റി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 11 വ​നി​ത സ്​​ഥാ​നാ​ർ​ഥി​ക​ൾ ഗ​വ​ർ​ണ​ർ​സ്​​ഥാ​ന​ത്തേ​ക്കും 173 പേ​ർ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി. ​പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട ഒ​ഹാ​യോ  മ​ണ്ഡ​ല​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്നു​ണ്ട്. 

കാ​ൻ​സ​സ്, മി​ഷി​ഗ​ൻ, മി​സൂ​റി, വാ​ഷി​ങ്​​ട​ൺ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ പ്രൈ​മ​റി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. ഡെ​മോ​ക്രാ​റ്റി​ക്​ പ്രൈ​മ​റി​ക​ളി​ൽ ഗ്രെ​ച്ച​ൻ വൈ​റ്റ്​​മ​ർ (മി​ഷി​ഗ​ൻ) ലോ​റ കെ​ല്ലി​യും (കാ​ൻ​സ​സ്) വി​ജ​യി​ച്ചു. 11 വ​നി​ത​ക​ളാ​ണ്​ ഇ​ക്കു​റി ഗ​വ​ർ​ണ​ർ​പ​ദ​വി​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്. 173 വ​നി​ത​ക​ളാ​ണ്​ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്. 

2016ൽ ​ഇ​ത്​ 167 ആ​യി​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു മു​സ്​​ലിം വ​നി​ത​യും ഇ​ക്കു​റി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്. ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന റാ​ഷി​ദ താ​ലി​ബ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ കോ​ൺ​ഗ്ര​സി​ലെ ആ​ദ്യ മു​സ്​​ലിം വ​നി​ത​യാ​കും ഇൗ ​ഫ​ല​സ്​​തീ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ. വാ​ഷി​ങ്​​ട​ണി​ൽ ര​ണ്ടി​ട​ത്ത്​ ജ​ന​വി​ധി തേ​ടു​ന്ന നാ​ലു​പേ​രും വ​നി​ത​ക​ളാ​ണ്. 

ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യു​ടെ സ്​​ഥാ​നാ​ർ​ഥി ലി​സ ബ്രൗ​ണി​​െൻറ എ​തി​രാ​ളി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ കാ​ത്തി മ​ക്​​മോ​റി​സ്​ റൊ​ഡ്​​ജേ​ഴ്​​സ്​ ആ​ണ്. റി​പ്പ​ബ്ലി​ക്ക​ൻ സൂ​സ​ൻ ഹ​ച്ചി​സ​​െൻറ എ​തി​രാ​ളി സെ​ന​റ്റ​മ​രി​യ കാ​ൻ​റ്​​വെ​ൽ ആ​ണ്.

Loading...
COMMENTS