Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭരണം അട്ടിമറിക്കാൻ...

ഭരണം അട്ടിമറിക്കാൻ യു.എസ്​ ഗൂഢാലോചന –മദൂറോ

text_fields
bookmark_border
ഭരണം അട്ടിമറിക്കാൻ യു.എസ്​ ഗൂഢാലോചന –മദൂറോ
cancel

കരാക്കസ്​: യു.​എ​സു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​പ​രി​ശോ​ധി​ക്കുമെന്ന്​ പ്രഖ്യാപിച്ച്​ വെ​നി​സ്വേ ​ല​ൻ പ്ര​സി​ഡ​ൻ​റ്​ നി​ക​ള​സ്​ മ​ദൂ​റോ. പ്ര​ക്ഷോ​ഭ​ക​രെ പി​ന്തു​ണ​ച്ച​തി​ലൂ​ടെ യു.​എ​സ്​ വൈ​സ്​ പ്ര​സി​ഡ ​ൻ​റ്​ മൈ​ക്​ പെ​ൻ​സ്​ വെ​നി​സ്വേ​ല​ൻ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ദൂ​റ ോ ആ​രോ​പി​ച്ചു.

വി​മ​ത ശ​ബ്​​ദം ഉ​യ​ർ​ത്തു​ന്ന​വ​രെ നി​ശ്ശ​ബ്​​ദ​മാ​ക്കു​ന്ന മ​ദൂ​റോ ഏ​കാ​ധി​പ​തി​യ ാ​ണെ​ന്നും അ​​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും സ്വ​ത​​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യാ ​ൽ ഒ​രി​ക്ക​ലും വി​ജ​യി​ക്കി​ല്ലെ​ന്നു​മാ​ണ്​ പ്ര​തി​പ​ക്ഷ​ത്തെ​യും പ്ര​ക്ഷോ​ഭ​ക​രെ​യും പി​ന്തു​ണ​ച്ച്​ പെ​ൻ​സ്​ പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്ക​ണ​മെ​ന്ന്​ മ​റ്റൊ​രു രാ​ജ്യ​ത്തെ ഉ​ന്ന​ത​ൻ ആ​ഹ്വാ​നം ന​ൽ​കു​ന്ന​ത്​ ഇ​താ​ദ്യ​മാ​യാ​ണെ​ന്നാ​യി​രു​ന്നു പെ​ൻ​സി​ന്​ മ​ദൂ​റോ​യു​ടെ മ​റു​പ​ടി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ത​വ​ണ​യും മ​ദൂ​റോ പ്ര​സി​ഡ​ൻ​റാ​യ​തോ​ടെ രാ​ജ്യ​ത്ത്​ വ​ൻ പ്ര​ക്ഷോ​ഭ​മാ​ണ്​ ന​ട​ക്കു​ന്ന​ത്.

മ​ദ​ൂ​റോ​യെ പ്ര​സി​ഡ​ൻ​റാ​യി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 1958ലെ ​പ​ട്ടാ​ള ഭ​ര​ണ​കൂ​ട​ത്തി​​​െൻറ പ​ത​ന​ത്തി​​​െൻറ ഓ​ര്‍മ​ക്കാ​യി ബു​ധ​നാ​ഴ്​​ച രാ​ജ്യ​വ്യാ​പ​ക​മാ​യി ​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചു. സ്വേ​ച്ഛാ​ധി​പ​തി മാ​ര്‍കോ​സ് പെ​ര​സു​മാ​യാ​ണ് മ​ദു​റോ​യെ സ​ര്‍ക്കാ​ര്‍ വി​മ​ര്‍ശ​ക​ര്‍ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത്. മ​ദൂ​റോ​ക്കെ​തി​രെ രം​ഗ​ത്തു വ​ന്ന സൈ​നി​ക​രെ സ​ര്‍ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സൈ​നി​ക കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ആ​യു​ധം കൊ​ള്ള​യ​ടി​ച്ചു​വെ​ന്നും ഓ​ഫി​സ​ര്‍മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്നു​മാ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്​​റ്റ്.

ക​ഴി​ഞ്ഞ​യാ​ഴ്​​ച പാ​ർ​ല​മ​​െൻറ്​ യോ​ഗ​ത്തി​നി​ടെ കൈ​യേ​റ്റ​ത്തി​ലൂ​ടെ​യാ​ണ്​ മ​ദൂ​റോ അ​ധി​കാ​രം നേ​ടി​യെ​ടു​ത്ത​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ജു​വാ​ൻ ഗെ​യ്​​ദോ ആ​രോ​പി​ച്ചി​രു​ന്നു. വെ​നി​സ്വേ​ല​ൻ ജ​ന​ത​യും സൈ​ന്യ​വും പി​ന്തു​ണ​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​സി​ഡ​ൻ​റാ​വാ​നും സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നും ഒ​രു​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇൗ ​ആ​വ​ശ്യം വെ​നി​സ്വേ​ല​ൻ സു​പ്രീം​കോ​ട​തി നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ഗെ​യ്​​ദോ​ക്ക്​ പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ട്​ പെ​ൻ​സ്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്ത്​ അ​സ്​​ഥി​ര​ത​യും അ​ക്ര​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ പെ​ൻ​സ്​ എ​ന്ന്​ വെ​നി​സ്വേ​ല​ൻ സ​ർ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usvenezuelaMaduroworld newsmalayalam news
News Summary - us conspiracy to vanadalise power said maduro -world news
Next Story