Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​കോവിഡിനിടെ...

​കോവിഡിനിടെ തെരഞ്ഞെടുപ്പ്​ റാലി: ട്രംപി​െൻറ തീരുമാനം ചോദ്യംചെയ്​ത്​ ആരോഗ്യ വിദഗ്​ധർ

text_fields
bookmark_border
​കോവിഡിനിടെ തെരഞ്ഞെടുപ്പ്​ റാലി: ട്രംപി​െൻറ തീരുമാനം ചോദ്യംചെയ്​ത്​ ആരോഗ്യ വിദഗ്​ധർ
cancel

വാ​ഷി​ങ്​​ട​ൺ​: രാ​ജ്യം കോ​വി​ഡി​ൽ​നി​ന്ന്​ മു​ക്ത​മാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​ള്ള പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​​െൻറ തീ​രു​മാ​നം ചോ​ദ്യം​ചെ​യ്​​ത്​ ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ. 
റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ അ​തി​ഭീ​ക​ര​മാ​യി രോ​ഗം പ​ട​രു​മെ​ന്നും അ​വ​ർ വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തോ​ടെ സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്​ ഇ​ത്​ ഇ​ട​യാ​ക്കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ പ​​ങ്കെ​ടു​പ്പി​ച്ച്​ റാ​ലി ന​ട​ത്താ​നു​ള്ള ട്രം​പി​​െൻറ തീ​രു​മാ​നം ‘അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​യ നീ​ക്ക’​മാ​ണെ​ന്ന്​ ഹാ​ർ​വ​ഡി​ലെ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ത​ല​വ​ൻ ഡോ. ​ആ​ശി​ഷ്​ ഝാ ​പ​റ​ഞ്ഞു. 

രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക്ക്​ ജൂ​ൺ 20ന്​​ ​തു​ട​ക്കം കു​റി​ക്കാ​നാ​ണ്​ ​ട്രം​പി​​െൻറ തീ​രു​മാ​നം. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക്​ എ​ന്നും അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്ന ഒ​ക്​​ല​ഹോ​മ​യി​ലെ തു​ൾ​സ​യി​ലാ​ണ്​ വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ പ​​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക്ക്​ ഒ​രു​ക്കം ന​ട​ക്കു​ന്ന​ത്. നേ​ര​േ​ത്ത ജൂ​ൺ 19ന്​ ​റാ​ലി ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, രാ​ജ്യ​ത്ത്​ വം​ശ​വെ​റി​ക്കെ​തി​രെ പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ൽ ച​രി​ത്ര പ്ര​ധാ​ന​മാ​യ തു​ൾ​സ​യി​ൽ പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ഒ​രു ദി​വ​സം നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. 

രാ​ജ്യ​ത്ത്​ അ​ടി​മ​ത്തം തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട ദി​ന​മാ​യാ​ണ്​ ജൂ​ൺ 19 അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും 1921ൽ ​അ​ന്നേ ദി​വ​സം തു​ൾ​സ​യി​ൽ ക​റു​ത്ത വം​ശ​ജ​ർ കൂ​ട്ട​ക്കു​രു​തി​ക്കി​ര​യാ​യി​രു​ന്നു.  പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ട്രം​പ്​ ഇ​തേ വേ​ദി തെ​ര​ഞ്ഞെ​ടു​ത്ത​ത്​ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmerica NewsDonald Trump
News Summary - Trump rally called 'dangerous move' in age of coronavirus -malayalam news
Next Story