You are here

ഉ​ത്ത​ര​കൊ​റി​യ ഒ​രി​ക്ക​ലും  ആ​ണ​വ​ഭീ​ഷ​ണി​യാ​വി​ല്ല –ട്രം​പ്​

  • ‘വ​ൻ ആ​ണ​വ ദു​ര​ന്തം ഇ​ല്ലാ​താ​ക്കി​യ കി​മ്മി​ന്​ ന​ന്ദി’

22:57 PM
13/06/2018
N--KOREA-TRUMP
സെ​േ​ൻ​റാ​സ ദ്വീ​പി​ലെ കാ​പെ​ല്ല ഹോ​ട്ട​ലി​ൽ കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ പു​റ​ത്തി​റ​ങ്ങി​യ ട്രം​പും കിം ​ജോ​ങ്​ ഉ​ന്നും

വാ​ഷി​ങ്​​ട​ൺ: ഉ​ത്ത​ര​കൊ​റി​യ ഇ​നി ആ​ണ​വ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്.  ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​േ​ജാ​ങ്​ ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്കു ശേ​ഷം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ട്രം​പി​​െൻറ അവകാശവാദം. കി​മ്മു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച ക്രി​യാ​ത്​​മ​ക​മാ​യി​രു​ന്നു. ഉ​ത്ത​ര​കൊ​റി​യ​ക്ക്​ വ​ലി​യ ഭാ​വി​യാ​ണു​ള്ള​ത്. താ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യ ദി​വ​സ​​ത്തേ​ക്ക​വ​ൾ അ​മേ​രി​ക്ക​ൻ ജ​ന​ത കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്നു ഇ​പ്പോ​ൾ എ​ന്നും ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തു. അ​തേ​സ​മ​യം ആ ​അ​വ​കാ​ശ​വാ​ദ​ത്തി​ന്​ എ​ത്ര​കാ​ലം ആ​യു​സു​ണ്ടാ​കു​മെ​ന്ന​ത്​ സം​ശ​യ​ത്തി​ലാ​ണ്. 

നി​ല​വി​ലെ ധാ​ര​ണ​പ്ര​കാ​രം ആ​ണ​വാ​യു​ധ​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​പേ​ക്ഷി​ക്കാ​നാ​ണ്​ ഉ​ത്ത​ര​​കൊ​റി​യ ത​യ്യാ​റാ​യി​ട്ടു​ള്ള​ത്. ക​രാ​ർ പ്ര​കാ​രം, ആ​ണ​വ​പോ​ർ​മു​ന​ക​ൾ കൈ​വ​ശം വെ​ക്കാ​നും മി​സൈ​ലു​ക​ൾ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പ​രീ​ക്ഷി​ക്കാ​നും ഉ​ത്ത​ര​കൊ​റി​യ​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. അ​ത്​ ഉ​പേ​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ ത​യ്യാ​റാ​യി​ട്ടി​​ല്ല. അ​തി​നി​ടെ ക​രാ​റി​​െൻറ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രാ​ത്ത​തും ആ​ശ​ങ്ക​ജ​നി​പ്പി​ക്കു​ന്നു​ണ്ട്. 
ഉ​ച്ച​കോ​ടി വ​ലി​യൊ​രു ആ​ണ​വ ദു​ര​ന്ത​ത്തെ ഇ​ല്ലാ​താ​ക്കി​യെ​ന്നും ​ ട്രം​പ് അഭിപ്രായപ്പെട്ടു. ത​​െൻറ രാ​ജ്യ​ത്തെ ജ​ന​ത​യെ ശോ​ഭ​ന​ഭാ​വി​ക്കാ​യി ക​രു​ത്തു​റ്റ തീ​രു​മാ​ന​ത്തി​ലേ​ക്ക്​ ആ​ദ്യ ചു​വ​ടു​വെ​പ്പ്​ ന​ട​ത്തി​യ കി​മ്മി​ന്​ ട്രം​പ്​ ന​ന്ദി പ​റ​യാനും ​അദ്ദേഹം മറന്നില്ല.

ഒ​രി​ക്ക​ലും ന​ട​ക്കി​ല്ലെ​ന്ന്​ ലോ​കം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ഞ​ങ്ങ​ളു​ടെ ച​ർ​ച്ച യ​ഥാ​ർ​ഥ​മാ​റ്റ​ങ്ങ​ൾ സാ​ധ്യ​മാ​െ​ണ​ന്നാ​ണ്​ തെ​ളി​യി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ യു.​എ​സ്​-​ഉ​ത്ത​ര കൊ​റി​യ​ൻ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ ഒ​ന്നി​ച്ചി​രു​ന്ന്​ ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ആ​ണ​വ ദു​ര​ന്ത​മെ​ന്ന വ​ൻ ദു​ര​ന്ത​ത്തി​ൽ​നി​ന്ന്​ ലോ​കം ഒ​രു ചു​വ​ട്​ പി​ന്നോ​ട്ടു​​വെ​ച്ചി​രി​ക്കു​ന്നു.  ശ​ത്രു​ത അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ബ​ന്ദി​ക​ളാ​ക്കി​യ​വ​ർ സ്വ​ത​ന്ത്ര​രാ​വു​ക​യും  സ്വ​ന്തം കു​ടും​ബ​ത്തി​നൊ​പ്പം ചേ​രു​ക​യും ചെ​യ്യും. ന​ന്ദി മി​സ്​​റ്റ്​​ർ കിം, ​ന​മ്മു​ടെ ​ച​ർ​ച്ച ച​രി​ത്ര​മാ​യി​രി​ക്കു​ന്നു -ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തു.

COMMENTS