Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകരരെ തെരഞ്ഞെടുപ്പിൽ...

ഭീകരരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാകിസ്​താൻ അനുവദിച്ചെന്ന്​ അമേരിക്ക

text_fields
bookmark_border
trump-imran
cancel

ന്യൂ​ഡ​ൽ​ഹി: ല​ശ്​​ക​റെ ത്വ​യ്യി​​ബ, ജ​യ്​​ശെ മു​ഹ​മ്മ​ദ്​ എ​ന്നീ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട ്ട​വ​രെ പാ​കി​സ്​​താ​ൻ ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചു​വെ​ന്ന്​ അ​മേ​ രി​ക്ക. അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പു​റ​ത്തു​വി​ട്ട ‘ക​​ൺ​ട്രി റി​പ്പോ​ർ​ട്ട്​ ഓ​ൺ ടെ​റ​റി​സം -2018’ ലാ​ണ്​ ഈ ​വി​വ​ര​മു​ള്ള​ത്. ല​ശ്​​ക​റെ ത്വ​യ്യി​​ബ​യും ജ​യ്​​ശെ മു​ഹ​മ്മ​ദും തു​ട​ർ​ന്നും ഇ​ന്ത്യ​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ആ​വി​ഷ്​​ക​രി​ച്ച ‘ധ​ന​കാ​ര്യ ദൗ​ത്യ​സേ​ന ക​ർ​മ പ​ദ്ധ​തി’ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ പാ​കി​സ്​​താ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും റി​പ്പോ​ർ​ട്ട്​ ആ​രോ​പി​ക്കു​ന്നു.

പ്രാ​ദേ​ശി​ക ഭീ​ക​ര സം​ഘ​ട​ന​ക​ൾ ഇ​നി​യും അ​വി​ടെ​യു​ണ്ട്. ഉ​ദാ​ഹ​ര​ണ​മാ​യി പാ​ക്​ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ശ്​​ക​റെ ത്വ​യ്യി​​ബ​യും ജ​യ്​​ശെ മു​ഹ​മ്മ​ദും 2008 ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ ​ൈ​സ​നി​ക ക്യാ​മ്പു​ക​ൾ​ക്കു​ നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ പാ​ർ​ല​മ​​െൻറി​നു​ നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള​ട​ക്കം രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന സ​മാ​ന സം​ഭ​വ​ങ്ങ​ൾ​ക്ക്​ പി​റ​കി​ൽ ഇ​രു സം​ഘ​ട​ന​ക​ളു​മാ​ണ്. ഇ​വ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും നി​ര​പ​രാ​ധി​ക​ളെ​യും കൊ​ന്നൊ​ടു​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

2018 ൽ ​ഇം​റാ​ൻ ഖാ​ൻ അ​ധി​കാ​ര​മേ​റ്റ ശേ​ഷം പാ​കി​സ്​​താ​ൻ താ​ലി​ബാ​നെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തി​യെ​ങ്കി​ലും അ​വ​ർ​ക്ക്​ പാ​കി​സ്​​താ​ന​ക​ത്തു​നി​ന്ന്​ ല​ഭി​ക്കു​ന്ന സ​ഹാ​യം അ​വ​സാ​നി​പ്പി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsTerroristsmalayalam newsDonald Trump
News Summary - pakistan allow terrorists to compete election alleges US -world news
Next Story