Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒബാമ പെറുവിൽ നിന്ന്​...

ഒബാമ പെറുവിൽ നിന്ന്​ ഇന്ന്​ മടങ്ങും

text_fields
bookmark_border
ഒബാമ പെറുവിൽ നിന്ന്​ ഇന്ന്​ മടങ്ങും
cancel

ലിമ: പെറു സന്ദർശിക്കുന്ന ബറാക്​ ഒബാമ ഇന്ന്​ മടങ്ങും. അമേരിക്കൻ പ്രസിഡൻറ്​ എന്ന നിലയിൽ ഒബാമയുടെ അവസാന വിദേശ സന്ദർശനമാണിത്. പെറു പ്രസിഡൻറ്​ പെത്രോ പാബ്ലോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ നിയുക്​ത പ്രസിഡൻറ്​ ട്രംപ്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളോടുള്ള അമേരിക്കൻ നയത്തിൽ കാതലായ മാറ്റം വരുത്തില്ലെന്ന്​ പ്രതീക്ഷിക്കുന്നതായി അ​ഭിപ്രായപ്പെട്ടു.

ട്രംപി​െൻറ തൊഴിൽ നയത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇത്​ സംബന്ധിച്ച്​ മുൻകൂട്ടി വിധി പ്രസ്താവം നടത്തരുതെന്നും പെറുവിലെ 1000 യുവ നേതാക്കൻമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഒബാമ പറഞ്ഞു. ​

ഏഷ്യാ-പസഫിക്​ എക്കണോമിക്​ കോൺഫറൻസി​െൻറ ഭാഗമായി വിവിധ ലോക നേതാക്കളും പെറുവിലെത്തിയിട്ടുണ്ട്​. പ്രസിഡൻറായിരിക്കെ 58ൽപരം  രാജ്യങ്ങളാണ്​ ഒബാമ സന്ദർശിച്ചിട്ടുള്ളത്​. ആറ് ​പ്രാവശ്യം ഫ്രാൻസിലും അഞ്ചു തവണ ജർമനിയും ഇംഗ്ലണ്ടും സന്ദർശിച്ച ഒബാമ രണ്ട്​ പ്രാവശ്യം ഇന്ത്യയും സന്ദർശിച്ചിട്ടുണ്ട്​.

നേരത്തെ യൂറോപ്യൻ രാജ്യങ്ങളുടെ തലവൻമാരുമായി കൂടിക്കാഴ്​ച നടത്തിയ ഒബാമ നാറ്റോ സഖ്യരാജ്യങ്ങളുമായി യു.എസ് ഇനിയും സഹകരിക്കുമെന്നും അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ തന്‍െറ ഭരണകാലയളവില്‍ സ്വീകരിച്ചിട്ടുണ്ടെന്നും തനിക്ക് ശേഷവും അങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞിരുന്നു.

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Obama in Peru
Next Story