You are here

ഇറാൻ ആണവകരാർ വലിയ നുണയെന്ന്​ ട്രംപ്​

09:34 AM
13/05/2018

ന്യൂയോർക്ക്​: ഇറാൻ ആണവകരാർ വലിയ നുണയാണെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപ്​. അമേരിക്കയുമായി ആണവകരാറിൽ ഏർപ്പെട്ട ശേഷം ഇറാ​​െൻറ പ്രതിരോധ ബജറ്റ്​ 40 ശതമാനം വർധിച്ചു. ഇതാണ്​ ആണവകരാർ വലിയൊരു നുണയാണെന്ന്​ താൻ പറയാൻ കാരണമെന്നും ട്രംപ്​ വ്യക്​തമാക്കി.

ഇറാനുമായി ഒബാമ ഭരണകാലത്ത്​ ഒപ്പിട്ട കരാറിൽ നിന്ന്​ നാടകീയമായി ട്രംപ്​ പിൻമാറിയിരുന്നു. കരാർ ഏകപക്ഷീയമാണെന്നും അമേരിക്കയുടെ താൽപര്യങ്ങൾക്ക്​ വിരുദ്ധമാണെന്നും അറിയിച്ചാണ്​ ട്രംപി​​െൻറ പിൻമാറ്റം. ഫ്രാൻസും ബ്രിട്ടനുമെല്ലാം കരാറിൽ നിന്ന്​ പിൻമാറരുതെന്ന്​ ട്രംപിനോട്​ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന്​ തയാറായിരുന്നില്ല. 

COMMENTS