You are here

ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന്​ കുഞ്ഞുങ്ങൾക്ക്​ കോവിഡ്​; പരിഭ്രാന്തിയിലായി ആരോഗ്യവകുപ്പ്​

20:02 PM
23/06/2020

മെക്​സിക്കോ സിറ്റി: മെക്​സിക്കോയിൽ ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന്​ കുഞ്ഞുങ്ങൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​ പരിഭ്രാന്തി പരത്തി. രാജ്യത്തെ സാൻ ലൂയിസ് പട്ടോസി സ്‌റ്റേറ്റിലെ ആശുപത്രിയിലാണ് യുവതി രണ്ട്​ ആൺകുട്ടികൾക്കും ഒരു പെൺകുട്ടിക്കും ജന്മം നൽകിയത്​. നിലവിൽ ഒരു ആൺകുട്ടിക്ക്​ വ​െൻറിലേറ്റർ സഹായം നൽകുന്നുണ്ട്​. മാസം തികയും മു​േമ്പയുള്ള പ്രസവം ആയിരുന്നു യുവതിയുടേത്​. മാതാവ്​ കോവിഡ്​ പോസിറ്റീവ്​ ആയിരുന്നെങ്കിലും രോഗലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല.

അമ്മയുടെ പ്ലാസ​​െൻറ വഴിയായിരിക്കാം കുട്ടികൾക്ക്​ കോവിഡ്​ ബാധിച്ചതെന്ന്​ ഡോക്​ടർമാർ പറഞ്ഞു. ജനിച്ചതിന്​ ശേഷം കുട്ടികൾക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വൈറസ്​ ബാധയോടെ ജനിക്കുന്നത്​ ആദ്യാമായിട്ടാണെന്ന്​ അധികൃതർ വ്യക്തമാക്കുന്നു.

ജനന സമയത്ത്​ കോവിഡ്​ ബാധയേൽക്കാനുള്ള സാധ്യത കുറവാണെന്നും മാതാ പിതാക്കളിൽ ഇതുവരെ കോവിഡ്​ ലക്ഷണങ്ങൾ ഒന്നും ​കണ്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മാതാപിതാക്കളെ പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 4,577 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ മെക്​സിക്കോയിയിൽ ആകെ രോഗികളുടെ എണ്ണം 185,122 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 759 പേരാണ്​ മരിച്ചത്​. അതോടെ ആകെ മരണം 22,584 ആയി ഉയർന്നു.

Loading...
COMMENTS