You are here

വെള്ള കുതിരപ്പുറത്തേറി മഞ്ഞുമലകളിൽ കിം ജോങ്​ ഉൻ

11:09 AM
16/10/2019
kim

പ്യോങ്​യാങ്​: ഉത്തരകൊറിയൻ ജനതക്ക്​ ഏറെ ​പവിത്രമായ പാക്കറ്റു മലനിരകളിലേക്ക്​ വെളുത്ത കുതിരപ്പുറത്തേറി യാത്ര ചെയ്​ത്​ കിം ജോങ്​ ഉൻ. കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ്​ ഇതി​​െൻറ ചിത്രങ്ങൾ പുറത്ത്​ വിട്ടത്​. ഏറെ രാഷ്​ട്രീയപ്രാധാന്യമുള്ളതാണ്​ കിമ്മി​​െൻറ മഞ്ഞുമലകളിലേക്കുള്ള യാത്ര.

സന്ദർശനത്തിന്​ പിന്നാലെ ലോകത്തെ അദ്​ഭുതപ്പെടുത്തുന്ന ഒരു ഓപ്പറേഷൻ കൂടിയുണ്ടാവുമെന്നും കൊറിയൻ വാർത്താ ഏജൻസി വ്യക്​തമാക്കുന്നു. എന്നാൽ, ഇതിനെ കുറിച്ചുള്ള സൂചനകളൊന്നും നൽകുന്നുമില്ല. 2017ലും അദ്ദേഹം പാക്കറ്റു സന്ദർശിച്ചിരുന്നു. തുടർന്ന്​ ഉത്തരകൊറിയ ബാലിസ്​റ്റിക്​ മിസൈലി​​െൻറ പരീക്ഷണം നടത്തുകയും ചെയ്​തിരുന്നു.

കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്ന്​ വിശ്വസിക്കപ്പെടുന്ന ഡാൻഗണി​​െൻറ ജന്മദേശമായി അറിയിപ്പെടുന്ന പ്രദേശമാണ്​ പാക്കറ്റുമലനിരകൾ. ഇപ്പോഴും സജീവമായൊരു അഗ്​നിപർവതവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്​.

Loading...
COMMENTS