Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​...

യു.​എ​സ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​; 24 മ​ണി​ക്കൂ​റിനുള്ളിൽ ക​മ​ല ഹാ​രി​സ്​ സമാഹരിച്ചത്​ 15 ല​ക്ഷം ഡോ​ള​ർ

text_fields
bookmark_border
യു.​എ​സ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​; 24 മ​ണി​ക്കൂ​റിനുള്ളിൽ ക​മ​ല ഹാ​രി​സ്​ സമാഹരിച്ചത്​ 15 ല​ക്ഷം ഡോ​ള​ർ
cancel

വാ​ഷി​ങ്​​ട​ൺ: 2020ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ർ​ഥ ി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ 24 മ​ണി​ക്കൂ​റി​ന​കം സെ​ന​റ്റ​ർ ക​മ​ല ഹാ​രി​സ്​ സ​മാ​ഹ​രി ​ച്ച​ത്​ 15 ല​ക്ഷം ഡോ​ള​ർ. 38,000ത്തോ​ളം ആ​ളു​ക​ളാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള ഫ​ണ്ട്​ സ​ മാ​ഹ​ര​ണ​ത്ത​ി​ന്​​ പ​ണം ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ആ​ദ്യ സെ​ന​റ്റ​റാ​ണ്​ 54കാ​രി​യാ​യ ക​മ​ല.

പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ​യാ​ണ്​ മ​ത്സ​രം. മ​ഹാ​ത്​​മാ ഗാ​ന്ധി​യി​ൽ നി​ന്ന്​ പ്ര​േ​ചാ​ദ​നം ഉ​ൾ​ക്കൊ​ണ്ട മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ്​ ജൂ​നി​യ​റി​​​െൻറ ജ​ന്മ​ദി​നാ​ഘോ​ഷ​വേ​ള​യി​ൽ സ്​​ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ക​മ​ല പ​റ​ഞ്ഞു. എ.​ബി.​സി ന്യൂ​സി​​​െൻറ ഗു​ഡ്​​മോ​ണി​ങ്​ അ​മേ​രി​ക്ക പ​രി​പാ​ടി​യി​ലാ​ണ്​ ക​മ​ല മ​ന​സ്സു തു​റ​ന്ന​ത്.

2020ൽ ​ഡെ​മോ​ക്രാ​റ്റി​ക്​ ​പ്രൈ​മ​റി​ക​ളി​ലും ക​ൺ​െ​വ​ൻ​ഷ​നു​ക​ളി​ലു​മാ​ണ്​ സ്​​ഥാ​നാ​ർ​ഥി​ത്വം തീ​രു​മാ​നി​ക്കു​ക. 2016ല്‍ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍ട്ടി​യു​ടെ കാ​ലി​ഫോ​ര്‍ണി​യ​യി​ല്‍നി​ന്നു​ള്ള സെ​ന​റ്റ​റാ​യി​രു​ന്നു ക​മ​ല ഹാ​രി​സ്. മു​മ്പ്​ സ്​​റ്റേ​റ്റ് അ​റ്റോ​ണി​യാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

ട്രം​പി​​​െൻറ കു​ടി​യേ​റ്റ​ന​യ​ങ്ങ​ളെ നി​ശി​ത​മാ​യി വി​മ​ര്‍ശി​ച്ച​തി​ലൂ​ടെ​യാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കി​ട​യി​ൽ ലേ​ഡി ഒ​ബാ​മ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​മ​ല ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ചെ​ന്നൈ​ക്കാ​രി​യാ​ണ്​ മാ​താ​വ്​ ഡോ. ​ശ്യാ​മ​ള ഗോ​പാ​ല​ൻ. പി​താ​വ്​ ജ​മൈ​ക്ക​ൻ സ്വ​ദേ​ശി ഡൊ​ണാ​ൾ​ഡ്​ ഹാ​രി​സ്. ക​മ​ല​ക്ക്​ അ​ഞ്ചു​വ​യ​സ്സു​ള്ള​പ്പോ​ൾ ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. പി​ന്നീ​ട്​ അ​മ്മ​യാ​ണ്​ വ​ള​ർ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us president electionworld newsKamala Harrismalayalam news
News Summary - Kamala Harris raises over $1 million within 24 hours -world news
Next Story