Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്...

യു.എസ് ബഹിരാകാശയാത്രികന്‍ ജോണ്‍ ഗ്ളെന്‍ അന്തരിച്ചു

text_fields
bookmark_border
യു.എസ് ബഹിരാകാശയാത്രികന്‍ ജോണ്‍ ഗ്ളെന്‍ അന്തരിച്ചു
cancel


വാഷിങ്ടണ്‍: ബഹിരാകാശത്ത് ഭൂമിയെ വലംവെച്ച ആദ്യ അമേരിക്കക്കാരന്‍ ജോണ്‍ ഗ്ളെന്‍ (95) അന്തരിച്ചു. ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയാണ് മരണവിവരം പുറത്തുവിട്ടത്. ഒഹായോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.യു.എസ് ബഹിരാകാശ പദ്ധതിക്ക് തുടക്കമിട്ട മെര്‍ക്കുറി 7 ബഹിരാകാശ യാത്രികരില്‍ അവസാനത്തെയാളായിരുന്നു ഗ്ളെന്‍. 1962 ഫെബ്രുവരി 20നാണ് ഗ്ളെന്‍ ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.

മൂന്നു തവണയാണ് അദ്ദേഹം ഭൂമിയെ വലംവെച്ചത്. ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന റെക്കോഡ് ഇദ്ദേഹത്തിന്‍െറ പേരിലാണ്. 1998ല്‍ 77ാം വയസ്സില്‍ നടത്തിയ യാത്രയിലായിരുന്നു ഈ നേട്ടം കൈവരിച്ചത്. അമേരിക്കന്‍ യുദ്ധവിമാനത്തിലെ പൈലറ്റായി സേവനമനുഷ്ഠിച്ചിരുന്ന ഗ്ളെന്‍ രണ്ടാം ലോക മഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.  ഒഹായോയില്‍നിന്ന് നാലു തവണ യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍തിത്വ മത്സരത്തിലും ഒരു കൈനോക്കിയിരുന്നു. പ്രസിഡന്‍റ് ബരാക് ഒബാമയും നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും  അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:john glenn
News Summary - John Glenn, American Hero of the Space Age, Dies at 95
Next Story