Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൂടുതൽ ടെസ്​റ്റ്​...

കൂടുതൽ ടെസ്​റ്റ്​ നടത്തിയാൽ കോവിഡ്​ രോഗികളിൽ ചൈനയും ഇന്ത്യയും അമേരിക്കയെ മറികടക്കും -ട്രംപ്​ 

text_fields
bookmark_border
കൂടുതൽ ടെസ്​റ്റ്​ നടത്തിയാൽ കോവിഡ്​ രോഗികളിൽ ചൈനയും ഇന്ത്യയും അമേരിക്കയെ മറികടക്കും -ട്രംപ്​ 
cancel

വാഷിങ്​ടൺ: ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട്​ ചെയ്​തത്​ അമേരിക്കയിലാവാനുള്ള കാരണം വ്യക്​തമാക്കി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. കോവിഡ്​ വ്യാപനം അമേരിക്കയിൽ ശക്​തമാകുന്നതിന്​ മുമ്പ്​ തന്നെ കോവിഡ്​ ടെസ്​റ്റുകൾ രാജ്യത്ത്​ ചെയ്​തു തുടങ്ങിയിരുന്നതായി ട്രംപ്​ പറഞ്ഞു. രണ്ട്​ കോടിയോളം ടെസ്​റ്റുകളാണ്​ രാജ്യത്ത്​ നടത്തിയത്​. ‘കൂടുതൽ ടെസ്​റ്റുകൾ നടത്തിയത്​ കൊണ്ട്​ കൂടുതൽ കേസുകൾ കണ്ടെത്തി. അതാണ്​ സംഭവിച്ചത്’​. 

ഇതുപോലെ കൂടുതൽ ടെസ്​റ്റുകൾ നടത്തിയിരുന്നുവെങ്കിൽ ഇന്ത്യയിലും ചൈനയിലും അമേരിക്കയേക്കാളേറെ കേസുകൾ റിപ്പോർട്ട്​ ചെയ്​തേനെ എന്നും ട്രംപ്​ അഭിപ്രായപ്പെട്ടു. വടക്ക്​ കിഴക്കൻ സംസ്ഥാനമായ മൈനിലെ മെഡിക്കൽ നിർമാണ ഫെസിലിറ്റിയിൽ വെച്ച്​ സംസാരിക്കുകയായിരുന്നു ട്രംപ്​. 

ജർമനിയും ദക്ഷിണ കൊറിയയുമൊക്കെ യഥാക്രമം 40 ലക്ഷവും 30 ലക്ഷവും കോവിഡ്​ പരിശോധനകളാണ്​ നടത്തിയത്​. ഇവിടങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയിരുന്നുവെങ്കിൽ കൂടുതൽ രോഗികളെ കണ്ടെത്താൻ കഴിഞ്ഞേനെ. ഇന്ത്യയിലും ചൈനയിലും ഇത്തരത്തിൽ ടെസ്റ്റുകൾ നടത്തിയാൽ ഇനിയുമേറെ വൈറസ്​ ബാധിതരെ കണ്ടെത്താനാകുമെന്നും ട്രംപ്​ അവകാശപ്പെടുന്നു.

ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ 19 കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ട അമേരിക്കയിൽ നിലവിൽ പുതിയ 1,565​ കേസുകൾ അടക്കം 1,967,273 പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​​. കഴിഞ്ഞ 24 മണിക്കൂറിൽ 18 മരണങ്ങൾ കൂടി റിപ്പോർട്ട്​ ചെയ്യപ്പെട്ടതോടെ ആകെ മരണം 111,408 ആയി. 646,006 കേസുകൾ കണ്ടെത്തിയ ബ്രസീലാണ്​ അമേരിക്കക്ക്​ പിന്നിൽ. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ലെങ്കിലും ആകെ 35,047 പേർ, ഇൗ ലാറ്റിനമേരിക്കൻ രാജ്യത്ത്​ വൈറസ്​ ബാധയേറ്റ്​ മരിച്ചിട്ടുണ്ട്​. 

ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തി​​െൻറ കണക്കുകൾ പ്രകാരം രാജ്യത്ത്​ ഇതുവരെ 40 ലക്ഷം കോവിഡ്​ പരിശോധനകളാണ്​ നടത്തിയത്​. ഇതുവരെ 239,644 കേസുകൾ റിപ്പോർട്ട്​ ചെയ്​ത ഇന്ത്യയിൽ 6,672 പേരാണ്​ മരിച്ചത്​. പുതുതായി 23 പേർക്ക്​​ ഇന്ന്​ ജീവൻ നഷ്​ടമായി​. കോവിഡ്​ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ 83,030 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 4,634 പേർ ഇതുവരെ മരിക്കുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19lockdown​Covid 19Donald Trump
News Summary - If they test more, India and China will have more Covid-19 cases than US-world news
Next Story