Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎറികയും ഇവയും ഇനി...

എറികയും ഇവയും ഇനി ഒന്നല്ല

text_fields
bookmark_border
എറികയും ഇവയും ഇനി ഒന്നല്ല
cancel
ബൂസ്റ്റണ്‍:  തലമാത്രം വേര്‍പെട്ട് നെഞ്ചിന്‍െറ താഴ്ഭാഗം മുതല്‍ ഒട്ടിച്ചേര്‍ന്ന  എറികയും ഇവയും വേര്‍പെട്ടു. യു.എസിലെ സ്റ്റാന്‍ഫഡ് ലൂസില പകാഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ്   രണ്ടുവയസ്സുള്ള സയാമീസ് ഇരട്ടകളെ വിജയകരമായി രണ്ടാക്കി മാറ്റിയത്. 17 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് ഈ കുഞ്ഞുസഹോദരികളെ വേര്‍പെടുത്തിയത്.
 ശസ്ത്രക്രിയക്കു ശേഷം ഇവരെ ശിശുരോഗ വിഭാഗം ഇന്‍സെന്‍റീവ് കെയര്‍ യൂനിറ്റില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നുവെന്നും രണ്ടാഴ്ചക്കകം സാധാരണനിലയിലാവുമെന്നും ശസ്ത്രക്രിയ നടത്തിയ സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ ശസ്ത്രക്രിയ വിഭാഗം മേധാവി ഗാരി ഹാട്മാന്‍ പറഞ്ഞു.  ഇവര്‍ക്ക്   ഹൃദയവും ശ്വാസകോശവും രണ്ടായിത്തന്നെയുണ്ടായിരുന്നു. എന്നാല്‍, ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന മാംസപേശി ഒന്നേയുള്ളൂ. ഒറ്റവയറും കരളും ബ്ളാഡറും രണ്ട്  വൃക്കകളും, മൂന്നു കാലുകളുമായിരുന്നു കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്നത്. 50 പേരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:erika and eva
News Summary - erika and eva, Conjoined Twins Successfully Separated
Next Story