Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ...

യു.എസിൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ ​പ്രഖ്യാപിക്കുമെന്ന്​ വീ​ണ്ടും ട്രം​പ്​

text_fields
bookmark_border
യു.എസിൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ ​പ്രഖ്യാപിക്കുമെന്ന്​ വീ​ണ്ടും ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ​പ​ണി​യാ​ൻ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ദേ​ ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ഭീ​ഷ​ണി ആ​വ​ർ​ത്തി​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ ​ണ​ൾ​ഡ്​ ട്രം​പ്. മ​നു​ഷ്യ​രെ വേ​ർ​തി​രി​ക്കു​ന്ന മ​തി​ൽ​നി​ർ​മാ​ണ​ത്തി​ന്​ ഡെ​മോ​ക്രാ​റ്റു​ക​ൾ എ​തി​രു നി​ന്ന​തോ​ടെ​യാ​ണ്​ ഫ​ണ്ടി​നാ​യി ബി​ല്ല്​ പാ​സാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​തി​ൽ നി​ർ​ മാ​ണ​ത്തെ തു​ട​ർ​ന്ന്​ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഡെ​മോ​ക്രാ​റ്റി​ക്​ നേ​താ​ക്ക​ൾ മു​​ൻ​കൈ​യെ​ടു​ത്തു ന​ട​ത്തി​യ യോ​ഗ​ത്തി​ൽ​നി​ന്ന്​ ട്രം​പ്​ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

20 ദി​വ​സ​മാ​യി ഭ​ര​ണ​സ്​​തം​ഭ​നം തു​ട​രു​ന്ന യു.​എ​സി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. യു.​എ​സി​​​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും നീ​ണ്ട ഭ​ര​ണ​സ്​​തം​ഭ​നം. പ്ര​തി​രോ​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വെ​ച്ച ഫ​ണ്ട്​ വ​ക​മാ​റ്റി മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​മെ​ന്നും ട്രം​പ്​ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ട്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യാ​ൻ മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ പ​ണി​യു​മെ​ന്ന​ത്​ ട്രം​പി​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല വാ​ഗ്​​ദാ​ന​മാ​ണ്. രാ​ജ്യ​ത്തി​​​െൻറ സു​ര​ക്ഷ​ക്കാ​യി മ​തി​ൽ അ​നി​വാ​ര്യ​മെ​ന്നാ​ണ്​ ട്രം​പി​​​െൻറ വാ​ദം.

ഭ​ര​ണ​സ്​​തം​ഭ​ന​മൊ​ഴി​വാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി സ​ർ​ക്കാ​റി​​​െൻറ ദൈ​നം​ദി​ന ന​ട​ത്തി​പ്പി​നാ​യി പ​ണം അ​നു​വ​ദി​ക്കാ​നു​ള്ള ബി​ല്ലി​ൽ ഒ​പ്പു​വെ​ക്കാ​നും ട്രം​പ്​ ത​യാ​റാ​യി​ല്ല. ഫ​ണ്ടി​ന്​ അ​നു​മ​തി ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്​ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ യു.​എ​സി​ൽ​ തീ​ർ​ച്ച​യാ​യും ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ത​നി​ക്ക്​ അ​തി​ന്​ അ​ധി​കാ​ര​മു​ണ്ടെ​ന്നും​ ട്രം​പ്​ ടെ​ക്​​സാ​സി​ലെ അ​തി​ർ​ത്തി പ​​ട്രോ​ൾ സ്​​റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്ക​വെ ട്രം​പ്​ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​നെ മ​റി​ക​ട​ന്ന്​ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ ഏ​റെ നി​യ​മ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​ണ്.

അ​തി​നി​ടെ, വെ​ള്ള​പ്പൊ​ക്ക, കാ​ട്ടു​തീ കെ​ടു​തി​ക​ൾ ബാ​ധി​ച്ച ടെ​ക്​​സാ​സ്, പ്യൂ​ർ​ടോ​റി​കോ, കാ​ലി​ഫോ​ർ​ണി​യ ന​ഗ​ര​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം കോ​ൺ​​ഗ്ര​സ്​ അ​നു​വ​ദി​ച്ച 1390 കോ​ടി ഡോ​ള​റി​​​െൻറ ഫ​ണ്ട്​ വ​ക​മാ​റ്റി മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​നും ട്രം​പ്​ ല​ക്ഷ്യ​മി​ടു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usemergencyworld newsmalayalam newsDonald Trump
News Summary - emergency may declare in US said Donald trump -world news
Next Story