Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജെഫ്​ സെഷൻസി​െൻറ രാജി:...

ജെഫ്​ സെഷൻസി​െൻറ രാജി: മുള്ളർ അന്വേഷണ​െത്ത അട്ടിമറിക്കാനെന്ന്​ വിമർശനം

text_fields
bookmark_border
ജെഫ്​ സെഷൻസി​െൻറ രാജി: മുള്ളർ അന്വേഷണ​െത്ത അട്ടിമറിക്കാനെന്ന്​ വിമർശനം
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ അ​റ്റോ​ണി ജ​ന​റ​ൽ ജെ​ഫ്​ സെ​ഷ​ൻ​സി​നെ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പു​റ​ത്താ​ക്കി​യ​ത്​ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ​ സം​ബ​ന്ധി​ച്ച റോ​ബ​ർ​ട്ട്​ മു​ള്ള​റി​​​െൻറ അ​ന്വേ​ഷ​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​നെ​ന്ന്​ വി​മ​ർ​ശ​നം. പ്ര​സി​ഡ​ൻ​റി​​​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്​​ച​ സെ​ഷ​ൻ​സ്​ രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​എ​സ്​ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം ട്രം​പി​​​െൻറ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക്​ ന​ഷ്​​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.

നേ​ര​ത്തേ 2016ലെ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന്​ സെ​ഷ​ൻ​സ്​ വി​ട്ടു​നി​ന്ന​ത് ​ട്രം​പി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. പ്ര​തി​നി​ധി സ​ഭ​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ ചെ​റു​ക്കാ​ൻ കൂ​ടു​ത​ൽ വി​ധേ​യ​ത്വ​മു​ള്ള​യാ​ളെ അ​റ്റോ​ണി ജ​ന​റ​ൽ പ​ദ​വി​യി​ൽ നി​യ​മി​ക്കാ​നാ​ണ്​ ട്രം​പി​​​െൻറ നീ​ക്കം.

സ്​​പെ​ഷ​ൽ കൗ​ൺ​സ​ലാ​യ റോ​ബ​ർ​ട്ട്​ മു​ള്ള​റാ​ണ്​ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ അ​ന്വേ​ഷി​ക്കു​ന്ന​ത്. ട്രം​പി​​​െൻറ നി​ര​വ​ധി സ​ഹാ​യി​ക​ൾ​ക്കെ​തി​രെ മു​ള്ള​ർ ഇ​തി​ന​കം ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. സെ​ഷ​ൻ​സി​നെ രാ​ജി​വെ​പ്പി​ച്ച ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച്​ ഡെ​മോ​ക്രാ​റ്റി​ക്​ നേ​തൃ​ത്വ​മാ​ണ്​ പ്ര​ധാ​ന​മാ​യും രം​ഗ​ത്തെ​ത്തി​യ​ത്​. മു​ള്ള​റി​​​െൻറ അ​ന്വേ​ഷ​ണ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ട്രം​പി​​​െൻറ നീ​ക്ക​ത്തി​​​െൻറ ഭാ​ഗ​മാ​ണ്​ അ​റ്റോ​ണി ജ​ന​റ​ലി​​​​െൻറ രാ​ജി​യെ​ന്ന്​ ഡെ​മോ​ക്രാ​റ്റ്​ നേ​താ​വ്​ നാ​ൻ​സി പെ​ളോ​സി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​സി​ഡ​ൻ​റി​ന്​ ന​ൽ​കി​യ രാ​ജി​ക്ക​ത്തി​ൽ ‘താ​ങ്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്​’ പ​ദ​വി​യൊ​ഴി​യു​ന്ന​തെ​ന്ന്​ സെ​ഷ​ൻ​സ്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സെ​ഷ​ൻ​സി​​​െൻറ സേ​വ​ന​ങ്ങ​ൾ​ക്ക്​ ന​ന്ദി​യ​റി​യി​ച്ചും ന​ല്ല ഭാ​വി ആ​ശം​സി​ച്ചും ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തു. മാ​ത്യു ജി ​വി​റ്റാ​ക​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​താ​യും സ്​​ഥി​രം നി​യ​മ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും പ്ര​സി​ഡ​ൻ​റ്​​ അ​റി​യി​ച്ചു. വി​റ്റാ​ക​ർ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തെ വി​മ​ർ​ശി​ച്ച​യാ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsus attorney generaljeff sessionsmalayalam newsJeff Sessions resignation
News Summary - Embattled Attorney General Jeff Sessions resigns -world news
Next Story