Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ നിന്ന്​...

അമേരിക്കയിൽ നിന്ന്​ വരുന്ന പ്രവാസികളെ സ്വീകരിക്കാത്ത രാജ്യങ്ങൾക്ക്​ വിസ ഉപരോധം ഏർപ്പെടുത്തുമെന്ന്​ ട്രംപ്​

text_fields
bookmark_border
donald-trump
cancel

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് വരുന്ന സ്വന്തം പൗരൻമാർക്ക്​ പ്രവേശനം നിഷേധിക്കുന്ന രാജ്യങ്ങള്‍ക്ക് വിസാ ഉ പരോധം ഏര്‍പ്പെടുത്തുമെന്ന് പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്. കോവിഡ്​ മഹാമാരി പിടിമുറുക്കിയ പശ്ചാത്തലത്തിൽ അമേരി ക്കയിൽ നിന്ന്​ വരുന്ന പ്രവാസികളെ ഏതെങ്കിലും രാജ്യം സ്വീകരിക്കാതിരിക്കുകയോ, അതിന്​ കാലതാമസം വരുത്തുകയോ ചെയ ്​താൽ നടപടി ഉണ്ടാകും. സ്വന്തം പൗരൻമാരെ സ്വീകരിക്കാതിരിക്കുന്നത്​ അമേരിക്കക്കാർക്ക്​ അസ്വീകാര്യമായ ആരോഗ്യ പ്രശ്​നങ്ങളുണ്ടാക്കുമെന്നും ട്രംപ്​ പറഞ്ഞു.

രാജ്യത്തെ സ്ഥിതി വിലയിരുത്തിക്കൊണ്ട് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോക്കയച്ച കത്തിലാണ് ട്രംപ് പുതിയ നിര്‍ദേശങ്ങള്‍ വെച്ചത്. ഇൗ നിർദേശം ഉൾപ്പെടുത്തി ഡിസംബർ 31 വരെ പ്രാബല്യമുള്ള യു.എസ്​ വിസ മെമ്മൊറാണ്ടവും ട്രംപ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

എന്നാൽ, ട്രംപിന്‍റെ ഉത്തരവില്‍ ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പറയുന്നില്ല. പകര്‍ച്ചവ്യാധി നേരിടാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശ പൗരന്‍മാരെ തിരിച്ചയക്കണമെന്നും അതിനുള്ള നടപടികൾ ഏഴ്​ ദിവസത്തിനകം തുടങ്ങണമെന്നും കത്തിൽ ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്​.

പൗരൻമാരെ സ്വീകരിക്കാൻ അനുമതി നിഷേധിച്ച മുഴുവൻ രാജ്യങ്ങളുടെയും കണക്കെടുത്ത് ഉടൻ ഉപരോധത്തിനുള്ള നടപടികൾ സ്റ്റേറ്റ് സെക്രട്ടറി ആരംഭിച്ചേക്കും. അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രംപ് ഭരണകൂടം മാര്‍ച്ച് 21-ന് പുതിയ അതിര്‍ത്തി നിയമം നടപ്പാക്കിയിരുന്നു. പുതിയ നിയമമനുസരിച്ച് ശരിയായ എമിഗ്രേഷന്‍ ചട്ടങ്ങള്‍ പാലിക്കാത്തവരെ അമേരിക്കന്‍ സര്‍ക്കാരിന് എളുപ്പത്തില്‍ രാജ്യത്ത് നിന്ന് പുറത്താക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19​Covid 19Donald Trump
News Summary - donald trump visa norm-world news
Next Story