You are here

പടിയിറങ്ങിയത്​ ഏറ്റവും മോശം വിദേശകാര്യ സെക്രട്ടറി; പകരക്കാരൻ​ അതിലേറെ മോശം? 

22:55 PM
14/03/2018
rex-tillerson

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ ച​രി​ത്ര​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​ദം വ​ഹി​ച്ച​വ​രി​ൽ ഏ​റ്റ​വും മോ​ശ​ക്കാ​ര​നെ​ന്ന വി​ശേ​ഷ​ണ​വു​മാ​യാ​ണ്​ റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ൻ പ​ടി​യി​റ​ങ്ങു​ന്ന​തെ​ങ്കി​ൽ പേ​ര്​ മോ​ശ​മാ​ക്കാ​ൻ അ​വ​രോ​ട്​ മ​ത്സ​രി​ക്കു​ന്ന​യാളാകും പ​ക​ര​മെ​ത്തു​ന്ന മൈ​ക്​ പോം​പി​യോ​യെ​ന്ന്​ റി​പ്പോ​ർ​ട്ട്. 

അ​ധി​കാ​ര​മേ​റി​യ അ​ന്നു​തൊ​േ​ട്ട ന​യ​ത​ന്ത്ര രാ​ഷ്​​ട്രീ​യ​ത്തോ​ട്​ വെ​റു​പ്പ്​ പ​ര​സ്യ​മാ​ക്കി​യി​ട്ടു​ണ്ട്​ പ്ര​സി​ഡ​ൻ​റ്​ ട്രം​പ്. സൈ​നി​ക ബ​ജ​റ്റി​ൽ വ​ൻ​വ​ർ​ധ​ന വ​രു​ത്തി​യ​പ്പോ​ൾ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്​ നേ​ര​േ​ത്ത അ​നു​വ​ദി​ച്ച​തി​​െൻറ മൂ​ന്നി​ലൊ​ന്നു മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ന​ൽ​കി​യ​ത്. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വാ​യും വൈ​റ്റ്​ ഹൗ​സ്​ ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫാ​യും നി​യ​മി​ച്ച​തും സൈ​നി​ക ജ​ന​റ​ൽ​മാ​രെ​ത​ന്നെ. ​വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ലേ​ക്ക്​ പ​രി​ഗ​ണി​ച്ച ടി​ല്ലേ​ഴ്​​സ​നി​നാ​ക​െ​ട്ട, ഇൗ ​രം​ഗ​ത്ത്​ പേ​രി​നു​പോ​ലും പ​രി​ച​യ​വു​മി​ല്ലാ​യി​രു​ന്നു. വേ​ദി​ക​ളി​ൽ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചും ചീ​ത്ത​വി​ളി​ച്ചും ട്രം​പ്​ ടി​ല്ലേ​ഴ്​​സ​നോ​ട്​ ത​​െൻറ അ​രി​ശം പ്ര​ക​ട​മാ​ക്കി. ഉ​ത്ത​ര കൊ​റി​യ, ഖ​ത്ത​ർ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ക​ഴി​​വു​കേ​ട്​ പ്ര​ക​ട​മാ​ക്കി​യ മു​ൻ കോ​ർ​പ​റേ​റ്റ്​ മേ​ധാ​വി​ക്ക്​​ ഒ​ടു​വി​ൽ നാ​ണം​കെ​ട്ട പ​ടി​യി​റ​ക്ക​വും. 

ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ലു​ൾ​പ്പെ​ടെ വി​ദേ​ശ​കാ​ര്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ തൊ​ട്ട​തെ​ല്ലാം ടി​ല്ലേ​ഴ്​​സ​ന്​​ പി​ഴ​ച്ചി​രു​ന്നു. ട്രം​പും വ​കു​പ്പു​മേ​ധാ​വി​യും ഒ​രു​പോ​ലെ​യാ​യ​തോ​ടെ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ലെ മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്​​ഞ​രെ​ല്ലാം പ​ടി​യി​റ​ങ്ങി. സി​റി​യ, ഇ​റാ​ഖ്, ഇ​റാ​ൻ  തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ പേ​ര്​ ​കൂ​ടു​ത​ൽ മോ​ശ​മാ​ക്കാ​നേ സ​ഹാ​യി​ച്ചു​ള്ളൂ. ഏ​റ്റ​വു​മൊ​ടു​വി​ൽ ഉ​ത്ത​ര കൊ​റി​യ​യി​ലും. ഉ​ത്ത​ര കൊ​റി​യ​യോ​ട്​ ന​യ​ത​ന്ത്രം​പോ​ലും ആ​ഗ്ര​ഹി​ക്കാ​ത്ത​യാ​ളാ​ണ്​ പോം​പി​യോ. സി.​െ​എ.​എ​യു​ടെ ആ​ദ്യ വ​നി​ത മേ​ധാ​വി​യാ​കു​ന്ന ജി​ന ഹാ​സ്​​പാ​ലാ​ക​െ​ട്ട, തീ​വ്ര​വാ​ദ​വി​രു​ദ്ധ നീ​ക്ക​മെ​ന്ന പേ​രി​ൽ ഗ്വ​ണ്ടാ​ന​മോ​യി​ലും മ​റ്റി​ട​ങ്ങ​ളി​ലും നി​ർ​മി​ച്ച ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ ക്രൂ​ര​ത​ക​ളു​ടെ പേ​രി​ൽ പ്ര​സി​ദ്ധ​യാ​ണ്. 

COMMENTS