You are here

ട്രം​പി​ന് മാനസിക പ്രശ്​നം:​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലി​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല –കോ​മി

22:48 PM
16/04/2018
James-Comey.

വാ​ഷി​ങ്​​ട​ൺ: ഡോ​ണ​ൾ​ഡ്​ ട്രം​പ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കാ​ൻ ഒ​ട്ടും അ​നു​യോ​ജ്യ​ന​ല്ലെ​ന്ന്​ എ​ഫ്.​ബി.​െ​എ മു​ൻ ഡ​യ​റ​ക്​​ട​ർ ജ​യിം​സ്​ കോ​മി. അ​ദ്ദേ​ഹ​ത്തി​ന്​ മാ​ന​സി​ക പ്ര​​ശ്​​ന​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ത​ല്ലെ​ങ്കി​ൽ അ​ൽ​ഷൈ​മേ​ഴ്​​സി​​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണ്^ജ​യിം​സ്​ കോ​മി എ.​ബി.​സി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്ന​ടി​ച്ചു.

ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പ്ര​സി​ഡ​ൻ​റാ​കാ​ൻ അ​നു​യോ​ജ്യ​ന​ല്ല ട്രം​പ്. ഭരണത്തലവൻ രാ​ജ്യ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന മൂ​ല്യ​ങ്ങ​ളെ ബ​ഹു​മാ​നി​ക്ക​ു​ക​യും പി​ന്തു​ട​രു​ക​യും വേ​ണം. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ൻ​റ്​ അ​തി​നു ത​യാ​റ​ല്ല. ട്രം​പി​നെ ബ്ലാ​ക്​​​മെ​യി​ൽ ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ റ​ഷ്യ​യു​ടെ പ​ക്ക​ലു​ണ്ടെ​ന്നും കോ​മി ചൂ​ണ്ടി​ക്കാ​ട്ടി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മേ​​​​യി​​​​ലാണ്​ കോ​​​​മി​​​​യെ എ​​​​ഫ്.​ബി.​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ്ഥാ​​​​ന​​​​ത്തു​​​​നി​​​ന്ന്​ ട്രം​​​​പ് പു​​​​റ​​​​ത്താ​​​​ക്കിയത്​. ട്രം​​​​പി​​​‍​െൻറ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യ​​​​ത്തി​​​​നു റ​​​​ഷ്യ ഇ​​​​ട​​​​പെ​​​​ട്ടു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ അ​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​പോ​​​​യ​​​​താ​​​​ണ് കാ​​​​ര​​​​ണം. 

ഹി​ല​രി ക്ലി​ൻ​റ​​െൻറ ഇ-​മെ​യി​ൽ ചോ​ർ​ന്ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ കോ​മി പ​ക്ഷ​പാ​തം കാ​ണി​ച്ചു​വെ​ന്ന്​ ട്രം​പ്​ ആ​രോ​പി​ച്ചി​രു​ന്നു. മു​മ്പ്​ ട്രം​പ്​ മാ​ഫി​യ ത​ല​വ​നെ പോ​ലെ​യാ​ണെ​ന്നും കോ​മി ആ​രോ​പി​ച്ചി​രു​ന്നു.

COMMENTS