Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയും ചൈനയും...

ഇന്ത്യയും ചൈനയും അതിർത്തി പങ്കിടു​ന്നില്ലല്ലോ; ട്രംപി​െൻറ ചോദ്യത്തിൽ അമ്പരന്ന്​ മോദി

text_fields
bookmark_border
trump-modi-23
cancel

വാ​ഷി​ങ്​​ട​ൺ: ‘ഇ​ന്ത്യ​യും ചൈ​ന​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്നി​ല്ല​ല്ലോ’ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ഈ ​വാ​ച​കം കേ​ട്ട്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മ്പ​ര​ന്നു​പേ ാ​യി. 3488 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ര​ണ്ട്​ വ​ലി​യ രാ​ജ്യ​ങ്ങ​ളെ കു​റി​ച്ചാ​ണ്​ ട്രം​പ്​ ഈ ​അ​ബ​ദ്ധം വി​ള​മ്പി​യ​ത്. മോ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ​്​​ച​ക്കി​ടെ​യാ​ണ്​ സം​ഭ​വം.

ട്രം​പി​​െൻറ വാ​ദം കേ​ട്ട്​ ഞെ​ട്ടി​യ മോ​ദി ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കു​ക​യും ‘ഇ​ദ്ദേ​ഹം കാ​ര്യ​ബോ​ധ​ത്തോ​ടെ​യു​ള്ള മ​നു​ഷ്യ​ന​ല്ല. ഇൗ ​മ​നു​ഷ്യ​നെ പ​ങ്കാ​ളി​യാ​യി കാ​ണാ​നാ​കി​ല്ല’ എ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു. ട്രം​പി​​െൻറ അ​ബ​ദ്ധ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന പു​തി​യ പു​സ്​​ത​ക​ത്തി​ലാ​ണ്​ ഈ ​ വിവരണം. മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ ട്രം​പ്​ പ​റ​ഞ്ഞ മ​ണ്ട​ത്ത​ങ്ങ​ളും അ​റി​വി​ല്ലാ​യ്​​മ​യും അ​ബ​ദ്ധ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ച്​ പു​ലി​റ്റ്​​സ​ർ സ​മ്മാ​ന ജേ​താ​ക്ക​ളാ​യ ഫി​ലി​പ്പ്​ റ​ക്ക​റും കാ​ര​ൾ ഡി ​​ലി​യോ​ന്നി​ഗും ചേ​ർ​ന്നാണ്​ ‘എ ​വെ​രി സ്​​റ്റേ​ബ്​​ൾ ജീ​നി​യ​സ്​’ എ​ന്ന പു​സ്​​ത​കം എ​ഴു​തി​യ​ത്.

417 പേ​ജു​ള്ള പു​സ്​​ത​ക​ത്തി​ൽ വി​വി​ധ രാ​ജ്യ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​യി​ലെ ട്രം​പി​​െൻറ വി​ഡ്​​ഢി​ത്ത​ങ്ങ​ളും വി​വ​രി​ക്കു​ന്നു​ണ്ട്. മോ​ദി- ട്രം​പ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്ന വ​ർ​ഷ​മോ സ്ഥ​ല​മോ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsDonald Trump
News Summary - Donald Trump didn't know India-China share border-World news
Next Story