You are here

ഒ​രു​മി​ച്ച്​ ഭ​ക്ഷ​ണം ക​ഴി​ച്ച​ ഒാ​ർ​മ​യി​ൽ ബോ​ർ​ഡൈ​ന്​ ഒ​ബാ​മ​യു​ടെ ആ​ദ​രാ​ഞ്​​ജ​ലി

23:30 PM
10/06/2018
Anthony-Bourdain-and-Barack-Obama

വാ​ഷി​ങ്​​ട​ൺ: ജീ​വ​നൊ​ടു​ക്കി​യ വി​ഖ്യാ​ത ഷെ​ഫ്​ ആ​ൻ​റ​ണി ബോ​​ർ​ഡൈ​ന്​ ഹൃ​ദ​യ​സ്​​പ​ർ​ശി​യാ​യ ആ​ദ​രാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ച്​  യ​ു.​എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ. വി​യ​റ്റ്​​നാം ത​ല​സ്​​ഥാ​ന​മാ​യ ഹ​നോ​യി​ലെ റ​സ്​​റ്റാ​റ​ൻ​റി​ൽ ബോ​ർ​ഡൈ​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ചി​ത്രം സ​ഹി​ത​മാ​ണ്​  ഒ​ബാ​മ ഒാ​ർ​മ പ​ങ്കു​വെ​ച്ച​ത്. അ​പ​രി​ച​മാ​യ​തി​നെ​ക്കു​റി​ച്ച്​ ഒ​ട്ടും ഭ​യ​ക്ക​രു​തെ​ന്ന്​ ന​​മ്മെ പ​ഠി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ആ​ദ​ര​വ്​ അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്നും ഒ​ബാ​മ കു​റി​ച്ചു.

2016ൽ ​സി.​എ​ൻ.​എ​ൻ ചാ​ന​ലി​​​െൻറ പ​രി​പാ​ടി​ക്കാ​യി ബു​ർ​ഡൈ​നും ഒ​ബാ​മ​യും വി​യ​റ്റ്​​നാ​മി​ലേ​ക്ക്​ ന​ട​ത്തി​യ യാ​​ത്ര​യു​ടെ വേ​ള​യി​ലാ​ണ്​ ഒ​രു മേ​ശ​യു​ടെ ഇ​രു​വ​ശ​ത്തു​മാ​യി പ്ലാ​സ്​​റ്റി​ക്​ ക​സേ​ര​ക​ളി​ൽ ഇ​രു​ന്ന്​ നൂ​ഡ്​​ൽ​സും ബി​യ​റും ക​ഴി​ക്കു​ന്ന ചി​ത്രം എ​ടു​ത്ത​ത്. ആ​റ്​ ഡോ​ള​റാ​യി​രു​ന്നു ആ ​ഭ​ക്ഷ​ണ​ത്തി​ന്​ അ​വ​ർ​ക്കു​വ​ന്ന ചെ​ല​വ്.

 ‘‘താ​ഴ്​​ന്ന​ത​രം പ്ലാ​സ്​​റ്റി​ക്​ കസേര, വി​ല കു​റ​ഞ്ഞ​തെ​ങ്കി​ലും രു​ചി​യു​ള്ള നൂ​ഡ്​​ൽ​സ്. ത​ണു​ത്ത ഹ​നോ​യ്​ ബി​യ​ർ. ആ ​ഷോ​യി​ലൂ​ടെ ഞാ​ൻ ആൻറണിയെ  ഒാ​ർ​ക്കും. അ​ദ്ദേ​ഹം ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച്​ ഞ​ങ്ങ​ൾ​ക്ക്​ പ​ഠി​പ്പി​ച്ചു​ത​ന്നു. പ​ക്ഷേ, അ​തി​നെ​ക്കാ​ൾ അ​പ​രി​ചി​ത​മാ​യ​തി​നെ പേ​ടി​ക്കേ​ണ്ട​തി​ല്ല എ​ന്ന​തി​ലേ​ക്കും ഞ​ങ്ങ​ളെ മാ​റ്റി​യെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തെ വ​ല്ലാ​െ​ത മി​സ്​ ചെ​യ്യും’’ -ഇ​താ​യി​രു​ന്നു ഒ​ബാ​മ​യു​ടെ ട്വീ​റ്റ്. 

Loading...
COMMENTS