You are here

ലോക​െത്ത ഏറ്റവും വലിയ മഞ്ഞുമല ഉരുകിത്തീരുന്നു

23:01 PM
11/06/2018
Antarctica's-largest-iceberg

വാ​ഷി​ങ്​​ട​ൺ: ​അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലെ റോ​സ്​ മ​ഞ്ഞു​പാ​ളി​യി​ൽ​നി​ന്നു വേ​ർ​പെ​ട്ട്​ 18 വ​ർ​ഷം മു​മ്പ്​ ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ഞ്ഞു​മ​ല അ​ടു​ത്തു​ത​ന്നെ ഉ​രു​കി​ത്തീ​ർ​ന്ന്​ അ​തി​​െൻറ പ്ര​യാ​ണ​ത്തി​ന്​ അ​ന്ത്യം കു​റി​ക്കു​മെ​ന്ന്​ നാ​സ അ​റി​യി​ച്ചു.

2000 മാ​ർ​ച്ചി​ൽ വേ​ർ​പെ​ടു​േ​മ്പാ​ൾ ബി-15 ​മ​ഞ്ഞു​പാ​ളി​ക്ക്​  296 കി​ലോ​മീ​റ്റ​ർ നീ​ള​വും 37 കി​ലോ​മീ​റ്റ​ർ വീ​തി​യു​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട​ത്​ വേ​ർ​പെ​ട്ട്​ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​വു​ക​യും ക്ര​മേ​ണ ഉ​രു​ക​ത്തീ​രാ​ൻ തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. യു.​എ​സ്​ നാ​ഷ​ന​ൽ ​െഎ​സ്​ സ​െൻറ​റി​​െൻറ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ കു​റ​ഞ്ഞ​ത്​ 37 കി​ലോ​മീ​റ്റ​ർ നീ​ളം വേ​ണം.  

ക​ഴി​ഞ്ഞ​മാ​സം അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​ർ എ​ടു​ത്ത ചി​ത്ര​ത്തി​ൽ ബി-17 ​ഇ​സെ​ഡ്​ പാ​ളി​ക്ക്​ 18 കി​ലോ​മീ​റ്റ​ർ നീ​ള​വും ഒ​മ്പ​തു കി​ലോ മീ​റ്റ​ർ വീ​തി​യും മാ​ത്ര​മാ​ണു​ള്ള​ത്. പാ​ളി​​യു​ടെ ഒ​ത്ത​ന​ടു​വി​ൽ ഒ​രു വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും ചെ​റി​യ പാ​ളി​ക​ളാ​യി അ​ട​ർ​ന്ന്​ മാ​റു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​പ്പോ​ൾ നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന വ​ലു​പ്പ​ത്തി​ലാ​ണെ​ങ്കി​ലും പാ​ളി​ക​ൾ വേ​ർ​പെ​ട്ടു​പോ​കു​ന്ന​ത്​ ഇ​തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ നാ​സ പ​റ​ഞ്ഞു.

COMMENTS