Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാഷിങ്ടണിലെ മാളില്‍...

വാഷിങ്ടണിലെ മാളില്‍ വെടിവെപ്പ് നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു മരണം

text_fields
bookmark_border
വാഷിങ്ടണിലെ മാളില്‍ വെടിവെപ്പ്    നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു മരണം
cancel

ലോസ് ആഞ്ജലസ്: വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. സ്പാനിഷുകാരനായ യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ബുര്‍ലിങ്ടണിലെ കാസ്കാഡ് മാളില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. മാളിലെ മേക്കപ് ഷോപ്പിലുണ്ടായിരുന്ന സ്ത്രീകള്‍ സംഭവസ്ലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാള്‍ ഹാര്‍ബോര്‍വ്യൂ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സക്കിടെയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 7.30ഓടെയാണ് അക്രമി  വെടിയുതിര്‍ത്തത്.

വെടിയുതിര്‍ത്തുവെന്ന് സംശയിക്കുന്നയാളുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ വിഡിയോയില്‍നിന്ന് ലഭിച്ച ചിത്രമാണ് പുറത്തുവിട്ടത്. വെടിയുതിര്‍ത്തയാള്‍ 20 വയസ്സ് തോന്നിക്കുന്ന യുവാവാണെന്നും കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയതെന്നും തിരിച്ചറിയാനുള്ള മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ളെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് പൊലീസ് തിരച്ചില്‍ നടത്തി.

സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെങ്കിലും സ്റ്റേറ്റ് പട്രോള്‍ ടീമും എന്‍ഫോഴ്സ്മെന്‍റും വെടിയുതിര്‍ത്തയാളെ കണ്ടത്തൊനുള്ള ശ്രമത്തിലാണെന്ന് വാഷിങ്ടണ്‍ ഗവര്‍ണര്‍ ജെ ഇന്‍സ്ലീ പ്രസ്താവനയില്‍ പറഞ്ഞു. വെടിവെച്ചയാള്‍ തനിച്ചാണ് മാളിലത്തെിയതെന്നും ഒന്നില്‍ കൂടുതല്‍ പേരുടെ പങ്കുള്ളതായി കരുതുന്നില്ളെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ അക്രമങ്ങള്‍ സംബന്ധിച്ച സൂചനകളൊന്നുമില്ളെന്ന് എഫ്.ബി.ഐ ഓഫിസ് ട്വിറ്ററില്‍ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:washington mall shooting
Next Story