Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിന്‍െറ...

യു.എസിന്‍െറ ഇന്ത്യ–പാക് ബന്ധം നിസ്സാരമല്ളെന്ന് പെന്‍റഗണ്‍

text_fields
bookmark_border
യു.എസിന്‍െറ ഇന്ത്യ–പാക് ബന്ധം നിസ്സാരമല്ളെന്ന് പെന്‍റഗണ്‍
cancel

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനുമായും യു.എസ് പുലര്‍ത്തുന്ന ബന്ധം നിസ്സാരമല്ളെന്നും ഇരു രാജ്യങ്ങളിലും വെവ്വേറെ സുരക്ഷാ താല്‍പര്യങ്ങള്‍ ഉണ്ടെന്നും പെന്‍റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക്. പാകിസ്താനും റഷ്യയും ചേര്‍ന്ന് നടത്തുന്ന സൈനിക പരിശീലനം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ്  വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യയുമായും പാകിസ്താനുമായും ബന്ധമുണ്ട്. സുദൃഢമായ ബന്ധമാണത്. സുരക്ഷാ താല്‍പര്യങ്ങള്‍ പാകിസ്താനുമായി പങ്കുവെക്കുന്നു.

വിഭിന്നമായ സുരക്ഷാ താല്‍പര്യം ഇന്ത്യയുമായും പങ്കുവെക്കുന്നു. അതിന്‍െറ വെളിച്ചത്തില്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധം തുടരുമെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു.

Show Full Article
TAGS:india 
Next Story