Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജലക്ഷാമം ആഗോള...

ജലക്ഷാമം ആഗോള സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ലോക ബാങ്ക്

text_fields
bookmark_border
ജലക്ഷാമം ആഗോള സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ലോക ബാങ്ക്
cancel

വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രൂക്ഷമാകുന്ന ജലക്ഷാമം രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. ആഭ്യന്തര ഉല്‍പാദനത്തില്‍ ആറു ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് ‘ഹൈ ആന്‍ഡ് ഡ്രൈ: കൈ്ളമറ്റ് ചെയ്ഞ്ച്, വാട്ടര്‍ ആന്‍ഡ് ദ ഇക്കണോമി’ എന്ന തലക്കെട്ടില്‍ ഇറങ്ങിയ റിപ്പോര്‍ട്ട് പറയുന്നത്. കൂടാതെ, ജലക്ഷാമത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പലായനങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ നിലവില്‍ ധാരാളം വെള്ളം ലഭിക്കുന്ന മധ്യആഫ്രിക്കയും കിഴക്കന്‍ ഏഷ്യയുംകൂടി ജലദൗര്‍ലഭ്യത്തിലേക്ക് നീങ്ങും. ഇപ്പോള്‍തന്നെ പ്രതിസന്ധി രൂക്ഷമായ പശ്ചിമേഷ്യയിലും ആഫ്രിക്കയിലെ സഹലിലും സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ഈ മേഖലകളിലെ ആഭ്യന്തര ഉല്‍പാദനം 2050ഓടെ ആറു ശതമാനം കുറയും. ജലക്ഷാമം സാമ്പത്തിക വളര്‍ച്ചക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണെന്നും കാലാവസ്ഥാ വ്യതിയാനം പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നും ലോക ബാങ്ക് പ്രസിഡന്‍റ് ജിം യോങ് കിം പറഞ്ഞു. എന്നാല്‍, പ്രതിസന്ധി തിരിച്ചറിഞ്ഞ് നടപടികളെടുക്കാന്‍ രാജ്യങ്ങള്‍ തയാറാകുമ്പോള്‍ അതിനനുസൃതമായ ഫലങ്ങള്‍ കാണുന്നുണ്ടെന്നും മെച്ചപ്പെട്ട ജലവിനിയോഗ നയം ആവിഷ്കരിക്കുന്നത് നഷ്ടം കുറക്കുമെന്നും ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധനായ റിച്ചാര്‍ഡ് ദമനിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story