Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉമര്‍ മതീന്‍...

ഉമര്‍ മതീന്‍ ആക്രമണത്തിന് മുമ്പ് നിരവധി ഫേസ്ബുക് പോസ്റ്റിട്ടു

text_fields
bookmark_border
ഉമര്‍ മതീന്‍ ആക്രമണത്തിന് മുമ്പ് നിരവധി ഫേസ്ബുക് പോസ്റ്റിട്ടു
cancel

വാഷിങ്ടണ്‍: പള്‍സ് നിശാക്ളബ്  വെടിവെപ്പിനുമുമ്പ് ഉമര്‍ മതീന്‍ നിരവധി  ഭീഷണിയുടെ ധ്വനിയുള്ള  ഫേസ്ബുക് പോസ്റ്റുകള്‍ ഇട്ടതായി യു.എസ് സെനറ്റര്‍ റോണ്‍ ജോണ്‍സണ്‍. പടിഞ്ഞാറിന്‍െറ നിന്ദ്യമായ വഴികള്‍ എന്ന പേരിലാണ് പോസ്റ്റുകള്‍. ഫേസ്ബുക്് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് മതീന്‍െറ മുഴുവന്‍ ഫേസ്ബുക് ഡാറ്റകളും നല്‍കി  അന്വേഷണത്തില്‍ സഹകരിക്കണമെന്നും  അദ്ദേഹം അഭ്യര്‍ഥിച്ചു. അമേരിക്കയും റഷ്യയും ഐ.എസിനു നേരെയുള്ള ബോംബാക്രമണം അവസാനിപ്പിക്കണം. അബൂബക്കര്‍ അല്‍ബഗ്ദാദിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും വ്യോമാക്രമണത്തിലൂടെ കൊന്നൊടുക്കുന്ന പടിഞ്ഞാറിന്‍െറ നിന്ദ്യമായ വഴികള്‍ യഥാര്‍ഥ മുസ്ലിംകള്‍ സ്വീകരിക്കുകയില്ളെന്നും ചില പോസ്റ്റുകളില്‍ പറയുന്നു. അവസാന പോസ്റ്റില്‍ അമേരിക്കയില്‍ ഐ.എസിന്‍െറ തിരിച്ചടി ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് കാണാമെന്നും എഴുതിയിട്ടുണ്ട്. കൊല നടത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് പ്രാദേശിക ടെലിവിഷന്‍ ചാനലുള്‍പ്പെടെ നിരവധിയിടങ്ങളിലേക്ക് 16 തവണ വിളിച്ചിരുന്നതായും പൊലീസ് കണ്ടത്തെി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orlando shot
Next Story