Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്കോളര്‍ഷിപ്പോടെ...

സ്കോളര്‍ഷിപ്പോടെ അമേരിക്കയില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു

text_fields
bookmark_border
സ്കോളര്‍ഷിപ്പോടെ അമേരിക്കയില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു
cancel

ജിദ്ദ: അമേരിക്കയില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുറവുവന്നതായി റിപ്പോര്‍ട്ട്. 2015ല്‍ 1,20,000 വിദ്യാര്‍ഥികളുണ്ടായിരുന്നെങ്കില്‍ 2016ല്‍ ഇത് 80,000 ആയി ചുരുങ്ങി. എന്നാല്‍, പലരും ബിരുദം പൂര്‍ത്തിയാക്കി മടങ്ങിയതിനെ തുടര്‍ന്നാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്.
സ്കോളര്‍ഷിപ് പദ്ധതി വ്യത്യസ്ത മേഖലകളിലായി വലിയ പുരോഗതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. വൈദ്യശാസ്ത്ര രംഗത്ത് പഠനം നടത്തുന്ന സൗദികള്‍ക്ക് അമേരിക്കയിലെ പ്രധാന വൈദ്യശാസ്ത്ര കേന്ദ്രങ്ങളായ ജോണ്‍ ഹോപ്കിന്‍സിലും മയോ ക്ളിനിക്കിലും ഉള്‍പ്പെടെ പരിശീലനം ലഭിക്കുന്നുണ്ട്. കഴിവു തെളിയിച്ച നിയമവിദ്യാര്‍ഥികള്‍ക്കുവേണ്ടി സൗദി സര്‍ക്കാര്‍ ഓഫിസ് എടുത്തുകൊടുത്തിട്ടുണ്ട്.

സൗദി വിദ്യാര്‍ഥികള്‍ പ്രധാനമായും നേരിടുന്നത് കുടിയേറ്റ മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ഒരു സര്‍വകലാശാലയില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അവര്‍ വിദഗ്ധാഭിപ്രായം തേടാതിരിക്കുന്നതും മറ്റും പിന്നീട് പ്രശ്നമാകാറുണ്ട്. അതേസമയം, സൗദിയില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്ന് മാണ്ടേന യൂനിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര പഠനവിഭാഗത്തിലെ ഉപദേശകനായ ഡേവിഡ് ഡി മരിയ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള മുന്നേറ്റത്തെ ഇത് ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Show Full Article
TAGS:
Next Story