Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎവരി ഡോഗ് ഹാസ് എ ഡേ!

എവരി ഡോഗ് ഹാസ് എ ഡേ!

text_fields
bookmark_border
എവരി ഡോഗ് ഹാസ് എ ഡേ!
cancel

വാഷിങ്ടണ്‍: കഫേ എന്നു കേട്ടാല്‍ മനസ്സിലേക്ക് ആദ്യം പാഞ്ഞുവരുക ഇന്‍റര്‍നെറ്റ് കഫേ, ചായ അല്ളെങ്കില്‍ കോഫി കഫേ ഒക്കെയാകും. എന്നാല്‍, ഇതൊന്നുമല്ലാത്ത ഒരു കഫേ അമേരിക്കയില്‍ ആരംഭിച്ചിരിക്കുന്നു- ഡോഗ് കഫേ. ലോസ് ആഞ്ജലസിലാണ് അമേരിക്കയിലെ നായ്ക്കള്‍ക്കായി ആദ്യത്തെ കഫേ തുടങ്ങിയിരിക്കുന്നത്. യു.എസില്‍ നായകളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് സംരംഭത്തിനു പിന്നിലെന്ന് ഉടമ വോള്‍ഫ്ഗാങ് പറഞ്ഞു. കഫേയിലേക്ക് വരുന്ന ആളുകള്‍ക്ക് 10 യു.എസ് ഡോളര്‍ നല്‍കി ഒരു മണിക്കൂര്‍ ചായയോ കാപ്പിയോ കഴിച്ച് അവിടെയുള്ള നായ്ക്കളുമായി ചെലവഴിക്കാം. നായ്ക്കളെ ഇഷ്ടപ്പെട്ടെങ്കില്‍ ദത്തെടുക്കാം, ദത്തെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും ഇവിടെ അഭയം നല്‍കിയ നായ്ക്കളുമായി ഉല്ലസിക്കാമെന്നും വോള്‍ഫ്ഗാങ് കൂട്ടിച്ചേര്‍ത്തു. പക്ഷേ, ഒരു നിബന്ധന മാത്രം- ആരും സ്വന്തം പട്ടികളുമായി കഫേയില്‍ വരരുത്. മറ്റു സ്ഥലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യര്‍ക്കും നായ്ക്കള്‍ക്കും പരസ്പരം ഉല്ലസിക്കാനുള്ള ഇടമാണിതെന്നും വോള്‍ഫ്ഗാങ് പറയുന്നു.

Show Full Article
TAGS:dog cafe 
Next Story