You are here

സോ​മാ​ലി​ലാ​ൻ​ഡി​ൽ ക​വ​യി​ത്രി​ക്ക്​ ത​ട​വു​ശി​ക്ഷ

23:56 PM
18/04/2018
Somaliland-poet

ഹ​ർ​ഗേ​സി​യ: സോ​മാ​ലി​ലാ​ൻ​ഡി​ൽ ക​വ​യി​ത്രി​ക്ക്​ മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ. ആ​ക്ടി​വി​സ്​​റ്റു​ക​െ​ള​യും എ​ഴു​ത്തു​കാ​രെ​യും അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ശി​ക്ഷ. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ 27കാ​രി​യാ​യ ന​ഇൗ​മ അ​ബ്​​വാ​ൻ ഖു​റാ​ന​യെ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ആ​രോ​പി​ച്ച്​ ജ​യി​ലി​ല​ട​ച്ച​ത്. അ​ർ​ധ സ്വ​യം​ഭ​ര​ണ രാ​ജ്യ​മാ​യ സോ​മാ​ലി​ലാ​ൻ​ഡി​ന്​ സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്ന്​ അ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ഭി​പ്രാ​യ​മു​ന്ന​യി​ച്ച​താ​ണ്​ പ്ര​ശ്​​ന​മാ​യ​ത്. പ്ര​സി​ഡ​ൻ​റി​നെ അ​പ​മാ​നി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച എ​ഴു​ത്തു​കാ​ര​നാ​യ മു​ഹ​മ്മ​ദ്​ കൈ​സ്​ മ​ഹ്​​മൂ​ദി​നെ​യും ജ​യി​ലി​ല​ട​ച്ചി​ട്ടു​ണ്ട്.

മു​മ്പ്​ ബ്രി​ട്ടീ​ഷു​കാ​രു​ടെ ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന സോ​മാ​ലി​ലാ​ൻ​ഡ്​​ 1991ലാ​ണ്​ അ​ർ​ധ സ്വ​യം​ഭ​ര​ണ രാ​ജ്യ​മാ​യ​ത്. രാ​ജ്യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​റു​ണ്ട്. സ്വ​ന്ത​മാ​യി ക​റ​ൻ​സി​യു​മു​ണ്ട്. മൂ​സ ബി​ഹി അ​ബ്​​ദി​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ൻ​റ്. ഡി​സം​ബ​ർ മു​ത​ലാ​ണ്​ എ​ഴു​ത്തു​കാ​ർ​ക്കും സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കി​യ​ത്.

COMMENTS