Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനെ​ൽ​സ​ൺ മണ്ടേലയുടെ...

നെ​ൽ​സ​ൺ മണ്ടേലയുടെ മകൾ സിൻസി മണ്ടേല നിര്യാതയായി 

text_fields
bookmark_border
നെ​ൽ​സ​ൺ മണ്ടേലയുടെ മകൾ സിൻസി മണ്ടേല നിര്യാതയായി 
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന നേ​താ​വ്​ നെ​ൽ​സ​ൺ മ​ണ്ടേ​ല​യ​ു​ടെ​യും വി​ന്നി മ​ണ്ടേ​ല​യു​ടെ​യും മ​ക​ൾ സി​ൻ​സി മ​ണ്ടേ​ല നി​ര്യാ​ത​യാ​യി. 59 വ​യ​സ്സാ​യി​രു​ന്നു. ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. 2015 മു​ത​ൽ ഡെ​ന്മാ​ർ​ക്കി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​റാ​യി​രു​ന്നു.

വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി നീ​ണ്ട​കാ​ലം ജ​യി​ൽ​വാ​സ​മ​നു​ഷ്​​ഠി​ച്ച മ​ണ്ടേ​ല​യു​ടെ ജീ​വി​ത​വു​മാ​യി ചേ​ർ​ന്നു​നി​ന്ന​വ​രാ​യി​രു​ന്നു സി​ൻ​സി. മ​ണ്ടേ​ല ജ​യി​ലി​ലാ​യി​രി​ക്കെ 1985ൽ ​മോ​ച​ന​ത്തി​ന്​ സ​മ​രം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ വെ​ള്ള​ക്കാ​ർ ഉ​പാ​ധി​വെ​ച്ച​പ്പോ​ൾ ഒ​രി​ക്ക​ലും പി​ൻ​വാ​ങ്ങി​ല്ലെ​ന്ന ക​ത്ത്​ വ​ൻ​ജ​നാ​വ​ലി​ക്കു മു​മ്പി​ൽ പി​താ​വി​നു വേ​ണ്ടി വാ​യി​ച്ച​ത്​ സി​ൻ​സി​യാ​യി​രു​ന്നു.

ലോ​കം മു​ഴു​ക്കെ സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​ത്തോ​ടെ മ​ണ്ടേ​ല കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​രി​യും പ്ര​ശ​സ്​​ത​യാ​യി. വെ​ള്ള​ക്കാ​രു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ പാ​വ​പ്പെ​ട്ട ക​റു​ത്ത വം​ശ​ജ​ർ​ക്ക്​ കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ വ​ർ​ഷം സി​ൻ​സി ന​ട​ത്തി​യ പ്ര​സ്​​താ​വ​ന വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു. ‘‘അ​പാ​ർ​തീ​ഡ്​ വ​ക്താ​ക്ക​ളോ​ട്, നി​ങ്ങ​ളു​ടെ സ​മ​യം അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. ഇ​നി​യും ഭ​ര​ണം തു​ട​രാ​ൻ നി​ങ്ങ​ൾ​ക്കാ​വി​ല്ല. അ​ന്തി​മ​മാ​യി, ഈ ​ഭൂ​മി ഞ​ങ്ങ​ളു​ടെ​താ​ണ്​’’ -എ​ന്നാ​യി​രു​ന്നു സി​ൻ​സി​യു​ടെ ട്വീ​റ്റ്. ഭ​ർ​ത്താ​വും നാ​ലു മ​ക്ക​ളു​മു​ണ്ട്.

Show Full Article
TAGS:Nelson Mandela world news 
Next Story