You are here

​െഎവ​റി കോ​സ്​​റ്റ്​ പ്ര​ധാ​ന​മ​ന്ത്രി അ​മാ​ഡൗ ഗോ​ൺ കൗ​ലി​ബാ​ലി നി​ര്യാ​ത​നാ​യി

00:15 AM
10/07/2020

യമൂസൂക്രോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐ​വ​റി കോ​സ്​​റ്റ്​ പ്ര​ധാ​ന​മ​ന്ത്രി അ​മാ​ഡൗ ഗോ​ൺ കൗ​ലി​ബാ​ലി നി​ര്യാ​ത​നാ​യി. ​ഫ്രാ​ൻ​സി​ൽ നി​ന്ന്​ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്​ 61കാ​ര​നാ​യ ഇ​ദ്ദേ​ഹം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഒ​ക്​​ടോ​ബ​റി​ൽ ന​ട​ക്കാ​നി​രു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യു​ടെ സ്​​ഥാ​നാ​ർ​ഥി കൂ​ടി​യാ​യി​രു​ന്നു. 

2012ൽ ​ഹൃ​ദ​യ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ അ​ദ്ദേ​ഹ​ത്തി​ന്​ കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​നി​ടെ അ​സ്വാ​സ്​​ഥ്യ​മു​ണ്ടാ​വു​ക​യും ആ​ശു​പ​ത്രി​​യി​ലേ​ക്ക്​ മാ​റ്റു​ക​യു​മാ​യി​രു​ന്നു. 
കൗ​ലി​ബാ​ലി​യു​ടെ മ​ര​ണം ഐ​വ​റി കോ​സ്​​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്. ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കൊ​ക്കോ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യ​മാ​യ ഐ​വ​റി കോ​സ്​​റ്റ്​ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ വ​ന്ന​ത്. ഇവിടെ നടന്ന ആഭ്യന്തര യുദ്ധത്തിൽ 3,000ത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്​.

Loading...
COMMENTS