യു.എസ് പൗരന്മാര്ക്ക് ഭീകരാക്രമണ മുന്നറിയിപ്പ്
text_fieldsകേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ യു.എസ് പൗരന്മാര് താമസിക്കുന്ന ജൊഹാനസ് ബര്‍ഗ്, കേപ്ടൗണ്‍ തുടങ്ങിയ നഗരങ്ങളില്‍ ആക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി യു.എസ്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്ക്ക് യു.എസ് മുന്നറിയിപ്പ് നല്കി. ഷോപ്പിങ് കേന്ദ്രങ്ങളിലും മാളുകളിലുമായിരിക്കും ആക്രമണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍, മുന്നറിയിപ്പിനോട് ദക്ഷിണാഫ്രിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമഴക്കെടുതി: ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
മെല്‍ബണ്‍: കനത്ത മഴയിലും കാറ്റിലും തീരദേശങ്ങളിലുണ്ടായ കെടുതികളെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സിഡ്നി വിമാനത്താവളത്തിലെ റണ്‍വേകള്‍ അടച്ചിട്ടു. ഷാങ്ഹായിയില്‍ നിന്നും വന്ന വിമാനം സൈനിക വിമാനത്താവളത്തിലാണ് ഇറക്കിയത്. ന്യൂ സൗത് വെയില്‍സില്‍ മാത്രം 26,000 ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വെള്ളപ്പൊക്ക മുന്നറിയിപ്പ് പിന്‍വലിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.